Prayer Book
1 Sign of Cross കുരിശുചിഹ്നം
↑ Top
കുരിശുചിഹ്നം (ചെറുത്)
പിതാവിന്റെയും പുത്രന്റെയും + പരിശുദ്ധാത്മാവിന്റെയും നാമത്തിൽ, ആമേൻ.
കുരിശിന്റെ അടയാളം (വലുത്)വിശുദ്ധ കുരിശിന്റെ അടയാളത്താൽ ഞങ്ങളെ ശത്രുക്കളിൽ നിന്ന് രക്ഷിക്കണമേ കർത്താവേ; പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ. ആമേൻ.',
Glory be ത്രിത്വ സ്തുതി
പിതാവിനും പുത്രനും പരിശുദ്ധാത്മാവിന്നും സ്തുതി. ആദിമുതൽ പോലെ ഇപ്പോഴും എന്നും എന്നേക്കുമായി. ആമേൻ.
2 Lord's prayer കർത്താവിന്റെ പ്രാർത്ഥന
↑ Top
'സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം വിശുദ്ധമാകണമേ; അങ്ങയുടെ രാജ്യം വരണമേ; അങ്ങയുടെ ഇഷ്ടം സ്വർഗ്ഗത്തിൽ പോലെ ഭൂമിയിലും ആകണമേ.
ഇന്നത്തെ ഞങ്ങളുടെ ആഹാരം ഇന്നേകണമേ. ഞങ്ങളോടു തെറ്റ് ചെയ്യുന്നവരെ ഞങ്ങൾ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകളും ക്ഷമിക്കണമേ. ഞങ്ങളെ പരീക്ഷയിൽ ആക്കരുതേ; ദുഷ്ടനിൽ നിന്നു രക്ഷിക്കണമേ. ആമേൻ.',
3 Hail Holy Queen പരിശുദ്ധ രാജ്ഞി,
↑ Top
പരിശുദ്ധ രാജ്ഞി, കരുണയുടെ മാതാവേ, സ്തുതി!
ഞങ്ങളുടെ ജീവനും മാധുര്യവും പ്രത്യാശയും ആയവളേ, സ്തുതി!
ഹവ്വായുടെ പ്രവാസിത മക്കളായ ഞങ്ങൾ
നിനക്കു നിലവിളിക്കുന്നു;
ഈ കണ്ണുനീരിന്റെ താഴ്വരയിൽ
നിനക്കു ഞങ്ങൾ നിലവിളിക്കുന്നു.
അതുകൊണ്ട്, ഞങ്ങളുടെ മദ്ധ്യസ്ഥയേ,
നിന്റെ കരുണയുള്ള കണ്ണുകൾ ഞങ്ങളിലേക്കു തിരിക്കണമേ.
ഈ പ്രവാസത്തിന് ശേഷം
നിന്റെ ഉദരഫലമായ യേശുവിനെ
ഞങ്ങൾക്കു കാണിച്ചുതരണമേ.
കരുണയും ദയയും മാധുര്യവും നിറഞ്ഞ കന്യകാമറിയമേ! ആമേൻ.**
4 The Apostles' Creed വിശ്വാസപ്രമാണം
↑ Top
സര്‍വ്വശക്തനായ പിതാവും ആകാശത്തിന്‍റെയും ഭൂമിയുടെയും സ്രഷ്ടാവുമായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു .അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈസോമിശിഹായിലുംഞാന്‍ വിശ്വസിക്കുന്നു .ഈ പുത്രന്‍ പരിശുദ്ധാത്മാവാല്‍ ഗര്‍ഭസ്ഥനായി കന്യാമറിയത്തില്‍ നിന്നു പിറന്നു .പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകള്‍ സഹിച്ച് ,കുരിശില്‍ തറയ്ക്കപ്പെട്ട് ,മരിച്ച് അടക്കപ്പെട്ടു ;പാതാളത്തില്‍ ഇറങ്ങി ,മരിച്ചവരുടെ ഇടയില്‍നിന്നു മൂന്നാം നാള്‍ ഉയിര്‍ത്തു ;സ്വര്‍ഗ്ഗത്തിലെക്കെഴുന്നള്ളി ,സര്‍വ്വശക്തിയുള്ള പിതാവായ ദൈവത്തിന്‍റെ വലതു ഭാഗത്ത് ഇരിക്കുന്നു ;അവിടെനിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാന്‍ വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു .പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു .വിശുദ്ധ കത്തോലിക്കാ സഭയിലും ,പുണ്യവാന്മാരുടെ ഐക്യത്തിലും ,പാപങ്ങളുടെ മോചനത്തിലും ,ശരീരത്തിന്‍റെ ഉയിര്‍പ്പിലും നിത്യമായ ജീവതത്തിലും ഞാന്‍ വിശ്വസിക്കുന്നു . ആമ്മേന്‍
5 Ethrayum Dayayulla എത്രയും ദയയുള്ള മാതാവേ
↑ Top
എത്രയും ദയയുള്ള മാതാവേ, അങ്ങേ സങ്കേതത്തില്‍, ഓടിവന്ന്,അങ്ങേ സഹായം തേടി, അങ്ങേ മാദ്ധ്യസ്ഥം അപേക്ഷിച്ചവരില്‍ ഒരുവനെയെങ്കിലും അങ്ങ് ഉപേക്ഷിച്ചതായി ലോകത്തില്‍ കേട്ടിട്ടില്ല എന്ന് ഓര്‍ക്കണമേ.
കന്യാവ്രതക്കാരുടെ രാജ്ഞീ, ദയയുള്ള മാതാവേ ,ഈ വിശ്വാസത്തില്‍ ശരന്നപ്പെട്ട്,അങ്ങേ തൃപാദത്തിങ്കൽ ഞാന്‍ അണയുന്നു. നെടുവീര്‍പ്പോടും കണ്ണുനീരോടും കൂടെ പാപിയായ ഞാന്‍ അങ്ങേ ദയാധിക്യത്തെ പ്രതീക്ഷിച്ചുകൊണ്ട് അങ്ങേ സന്നിധിയില്‍ നില്‍ക്കുന്നു .അവതരിച്ച വചനത്തിന്‍ മാതാവേ, എന്റെ അപേക്ഷ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കേട്ടരുളേണമേ ആമ്മേന്‍ ..
6 Anima Christi അനിമ ക്രിസ്തി
↑ Top
Anima Christi യേശുവിന്റെ ആത്മാവേ
യേശുവിന്റെ ആത്മാവേ
എന്നെ ശുദ്ധീകരിക്കണമേ
യേശുവിന്റെ ശരീരമേ
എന്നെ രക്ഷിക്കണമേ
യേശുവിന്റെ രക്തമേ
എന്നെ പരിശുദ്ധീകരിക്കണമേ
യേശുവിന്റെ ജലമേ
എന്നെ കഴുകിക്കളയണമേ
യേശുവിന്റെ പീഡകളേ
എന്നെ ശക്തിപ്പെടുത്തണമേ
നല്ല യേശുവേ
എന്നെ കേൾക്കണമേ
നിന്റെ തിരുമുറിവിൽ
എന്നെ മറച്ചിടണമേ
നിന്നിൽ നിന്നു
എന്നെ വേർപെടുത്താതിരിക്കണമേ
ദുഷ്ട ശത്രുവിൽ നിന്നും
എന്നെ രക്ഷിക്കണമേ
എന്റെ മരണമണിക്കൂറിൽ
എന്നെ വിളിക്കണമേ
നിന്റെ അടുക്കൽ വരുവാൻ
എന്നെ കല്പിക്കണമേ
നിന്റെ വിശുദ്ധന്മാരോടുകൂടെ
നിന്നെ എന്നേക്കും സ്തുതിക്കേണ്ടതിന്നായി
ആമേൻ
7 Prayer of St Alphonsa അല്‍ഫോന്‍സാമ്മയുടെ പ്രാര്‍ഥന
↑ Top
അല്‍ഫോന്‍സാമ്മയുടെ പ്രാര്‍ഥന Prayer of St Alphonsa
ഓ ഈശോനാഥാ! അങ്ങേ ദിവ്യഹൃദയത്തിലെ മുറിവിൽ എന്നെ മറയ്ക്കണമേ. സ്നേഹിക്കപ്പെടുവാനും വിലമതിക്കപ്പെടുവാനുമുള്ള എൻ്റെ ആശയിൽ നിന്നും എന്നെ വിമുക്തയാക്കണമെ. കീർത്തിയും ബഹുമാനവും സമ്പാദിക്കണമെന്നുള്ള ദുഷിച്ച ഉദ്യമത്തിൽനിന്നും എന്നെ രക്ഷിക്കണമെ. ഒരു പരമാണുവും അങ്ങേ ദിവ്യഹൃദയത്തിലെ സ്നേഹാഗ്നിജ്വാലയിലെ ഒരു പൊരിയും ആകുന്നതുവരെ എന്നെ എളിമപ്പെടുത്തണമെ. സൃഷ്ടികളെയും എന്നെത്തന്നെയും മറന്നുകളയുന്നതിനുള്ള അനുഗ്രഹം എനിക്കു തരണമെ.
പറഞ്ഞറിയിക്കാൻ വയ്യാത്ത മാധുര്യമായ എൻ്റെ ഈശോയെ, ലൗകീകാശ്വാസങ്ങളെല്ലാം എനിക്കു കയ്പായി പകർത്തണമെ. നീതിസൂര്യനായ എൻ്റെ ഈശോയെ, നിന്റെ ദിവ്യകതിരിനാൽ എൻ്റെ ബോധത്തെ തെളിയിച്ച് ബുദ്ധിയെ പ്രകാശിപ്പിച്ച് ഹൃദയത്തെ ശുദ്ധീകരിച്ച് നിൻ്റെ നേർക്കുള്ള സ്നേഹത്താൽ എരിയിച്ച് എന്നെ നിന്നോടൊന്നിപ്പിക്കണമെ. ആമ്മേൻ.
By St. Alphonsa
അമ്പത്തിമൂന്നുമണി ജപം
പ്രാരംഭ പ്രാർത്ഥന
അളവില്ലാത്ത സകല നന്മസ്വരൂപിയായിരിക്കുന്ന സർവ്വേശ്വരാ കർത്താവേ! നന്ദിഹീനരും പാപികളുമായിരിക്കുന്ന ഞങ്ങൾ അറുതിയില്ലാത്ത മഹിമ പ്രതാപത്തോടുകൂടിയിരിക്കുന്ന അങ്ങേ സന്നിധിയിൽ ജപം ചെയ്യാൻ അയോഗ്യരായിരിക്കുന്നു. എങ്കിലും അങ്ങേ അനന്തമായ ദയയിന്മേൽ ശരണപെട്ടുകൊണ്ട് പരിശുദ്ധ ദൈവമാതാവിന്റെ സ്തുതിക്കായി അമ്പത്തിമൂന്ന് മണിജപം ചെയ്യാൻ ആശിക്കുന്നു. ഈ ജപം ഭക്തിയോടു കൂടെ ചെയ്ത് പലവിചാരം കൂടാതെ തികപ്പാൻ കർത്താവേ അങ്ങ് സഹായം ചെയ്യേണമേ !
വിശ്വാസപ്രമാണം
സർവ്വശക്തനായ പിതാവും ആകാശത്തിൻ്റെയും ഭൂമിയുടെയും സ്രഷ്ടാവുമായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായിലും വിശ്വസിക്കുന്നു. ഈ പുത്രൻ പരിശുദ്ധാത്മാവിനാൽ ഗർഭസ്ഥനായി കന്യകാമറിയത്തിൽനിന്നു പിറന്നു പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഢകൾ സഹിച്ച് കുരിശിൽ തറയ്ക്കപ്പെട്ടു മരിച്ചു അടക്കപ്പെട്ടു പാതാളങ്ങളിൽ ഇറങ്ങി മരിച്ചവരുടെ ഇടയിൽനിന്ന് മൂന്നാംനാൾ ഉയിർത്തു; സ്വർഗ്ഗത്തിലേയ്ക്ക് എഴുന്നെള്ളി സർവ്വശക്തിയുള്ള പിതാവായ ദൈവത്തിൻ്റെ വലതുഭാഗത്ത് ഇരിക്കുന്നു. അവിടെനിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാൻ വരുമെന്നും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു. വിശുദ്ധ കത്തോലിക്കാ സഭയിലും പുണ്യവാൻമാരുടെ ഐക്യത്തിലും പാപങ്ങളുടെ മോചനത്തിലും ശരീരത്തിന്റെ ഉയിർപ്പിലും നിത്യമായ ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു. ആമ്മേൻ.
1 സ്വർഗ.
പിതാവായ ദൈവത്തിൻ്റെ മകളായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ, ഞങ്ങളിൽ ദൈവ വിശ്വാസമെന്ന പുണ്യമുണ്ടായി ഫലം ചെയ്യുന്നതിന് അങ്ങേ തിരുകുമാരനോട് അപേക്ഷിക്കണമേ… 1 നന്മ.
പുത്രനായ ദൈവത്തിൻ്റെ മാതാവായിരിക്കുന്ന പരിശുദ്ധ മറിയമേ, ഞങ്ങളിൽ ദൈവശരണമെന്ന പുണ്യമുണ്ടായി വളരുന്നതിന് അങ്ങേ തിരുകുമാരനോട് അപേക്ഷിക്കണമേ… 1 നന്മ.
പരിശുദ്ധാത്മാവായ ദൈവത്തിന് ഏറ്റവും പ്രിയമുള്ള പരിശുദ്ധ മറിയമേ, ഞങ്ങളിൽ ദൈവസ്നേഹമെന്ന പുണ്യമുണ്ടായി വർദ്ധിക്കുന്നതിന് അങ്ങേ തിരുകുമാരനോട് അപേക്ഷിക്കണമേ… 1 നന്മ.
1 ത്രിത്വസ്തുതി.
(ഓരോ ദശകത്തിനും ശേഷം ചൊല്ലേണ്ട പ്രാർത്ഥന)
ഓ എൻ്റെ ഈശോയെ, ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കേണമേ.. നരകാഗ്നിയിൽ നിന്ന് ഞങ്ങളെ രക്ഷിക്കേണമേ. എല്ലാ ആത്മാക്കളെയും പ്രത്യേകിച്ചും അങ്ങയെ സഹായം കൂടുതൽ ആവശ്യമുള്ളവരെയും സ്വർഗത്തിലേയ്ക്ക് ആനയിക്കേണമേ.
സന്തോഷകരമായ ദൈവരഹസ്യങ്ങൾ
(തിങ്കൾ, ശനി ദിവസങ്ങളിൽ )
ഒന്നാം ദിവ്യരഹസ്യം
പരിശുദ്ധ ദൈവമാതാവ് ഗർഭം ധരിച്ചു, ഈശോമിശിഹായെ പ്രസവിക്കുമെന്ന മംഗളവാർത്ത ഗബ്രിയേൽ മാലാഖ ദൈവകല്പനയാൽ അറിയിച്ചു എന്ന് ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…
രണ്ടാം ദിവ്യരഹസ്യം
പരിശുദ്ധ ദൈവമാതാവ് ഏലീശാ ഗർഭിണിയായ വിവരം കേട്ടപ്പോൾ ആ പുണ്യവതിയെ ചെന്ന് കണ്ട് മൂന്ന് മാസം വരെ അവൾക്കു ശ്രുശ്രുഷ ചെയ്തു എന്ന് ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…
മൂന്നാം ദിവ്യരഹസ്യം
പരിശുദ്ധ ദൈവമാതാവ്, തൻ്റെ ഉദരത്തിൽ ഉത്ഭവിച്ച ദൈവകുമാരനെ പ്രസവിപ്പാൻ കാലം ആയപ്പോൾ ബെത്ലെഹം നഗരിയിൽ പാതിരായ്ക്ക് പ്രസവിച്ചു ഒരു തൊഴുകൂട്ടിൽ കിടത്തി എന്ന് ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…
നാലാം ദിവ്യരഹസ്യം
പരിശുദ്ധ ദൈവമാതാവ്, തൻ്റെ ശുദ്ധീകരണത്തിൻ്റെ നാൾ വന്നപ്പോൾ ഈശോമിശിഹായെ ദൈവാലയത്തിൽ കൊണ്ടുചെന്ന് ദൈവത്തിന് കാഴ്ചവെച്ചു ശിമയോൻ എന്ന മഹാത്മാവിൻ്റെ കൈകളിൽ ഏൽപ്പിച്ചു എന്ന് ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…
അഞ്ചാം ദിവ്യരഹസ്യം
പരിശുദ്ധ ദൈവമാതാവ്, തൻ്റെ ദിവ്യകുമാരന് പന്ത്രണ്ട് വയസ്സായിരിക്കെ മൂന്നുദിവസം അവിടുത്തെ കാണാതെ അന്വേഷിച്ചിട്ട് മൂന്നാം നാൾ ദൈവാലയത്തിൽ വച്ച് വേദശാസ്ത്രികളുമായി തർക്കിച്ചിരിക്കയിൽ അവിടുത്തെ കണ്ടെത്തി എന്ന് ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…
ദുഃഖകരമായ ദൈവരഹസ്യങ്ങൾ
(ചൊവ്വ, വെള്ളി)
ഒന്നാം ദിവ്യരഹസ്യം
നമ്മുടെ കർത്താവീശോമിശിഹാ പൂങ്കാവനത്തിൽ പ്രാർഥിച്ചിരിക്കുമ്പോൾ ചോരവിയർത്തു എന്ന് ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…
രണ്ടാം ദിവ്യരഹസ്യം
നമ്മുടെ കർത്താവീശോമിശിഹാ പീലാത്തോസിൻ്റെ വീട്ടിൽ വച്ച് ചമ്മട്ടികളാൽ അടിക്കപെട്ടു എന്ന് ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…
മൂന്നാം ദിവ്യരഹസ്യം
നമ്മുടെ കർത്താവീശോമിശിഹായെ യൂദൻമാർ മുൾമുടി ധരിപ്പിച്ചു എന്ന് ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…
നാലാം ദിവ്യരഹസ്യം
നമ്മുടെ കർത്താവീശോമിശിഹാ മരണത്തിന് വിധിക്കപ്പെട്ടതിന് ശേഷം തനിക്ക് അധികം അപമാനവും വ്യാകുലവും ഉണ്ടാകുവാൻ വേണ്ടി അവിടുത്തെ തിരുത്തോളിന്മേൽ ഭാരമുള്ള കുരിശുമരം ചുമത്തപ്പെട്ടു എന്ന് ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…
അഞ്ചാം ദിവ്യരഹസ്യം
നമ്മുടെ കർത്താവീശോമിശിഹാ ഗാഗുൽത്താ മലയിൽ ചെന്നപ്പോൾ വ്യാകുല സമുദ്രത്തിൽ മുഴുകിയ പരിശുദ്ധ മാതാവിൻ്റെ മുൻപാകെ തിരുവസ്ത്രങ്ങൾ ഉരിഞ്ഞെടുക്കപ്പെട്ട്, കുരിശിന്മേൽ തറയ്ക്കപ്പെട്ടു എന്ന് ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…
മഹിമയുടെ ദൈവരഹസ്യങ്ങൾ
(ബുധൻ, ഞായർ)
ഒന്നാം ദിവ്യരഹസ്യം
നമ്മുടെ കർത്താവീശോമിശിഹാ പീഡസഹിച്ചു മരിച്ചതിൻ്റെ മൂന്നാം നാൾ ജയസന്തോഷങ്ങളോടുകൂടെ ഉയർത്തെഴുന്നള്ളി എന്ന് ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…
രണ്ടാം ദിവ്യരഹസ്യം
നമ്മുടെ കർത്താവീശോമിശിഹാ തൻ്റെ ഉയിർപ്പിൻ്റെ ശേഷം നാല്പതാം നാൾ അദ്ഭുതകരമായ മഹിമയോടും ജയത്തോടും കൂടെ തൻ്റെ ദിവ്യമാതാവും ശിഷ്യരും കണ്ടുകൊണ്ട് നിൽക്കുമ്പോൾ സ്വർഗാരോഹണം ചെയ്തു എന്ന് ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…
മൂന്നാം ദിവ്യരഹസ്യം
നമ്മുടെ കർത്താവീശോമിശിഹാ പിതാവായ ദൈവത്തിൻ്റെ വലതുഭാഗത്ത് എഴുന്നള്ളിയിരിക്കുമ്പോൾ സെഹിയോൻ ഊട്ടുശാലയിൽ ധ്യാനിച്ചിരുന്ന കന്യകാമാതാവിൻ്റെ മേലും ശ്ലീഹന്മാരുടെ മേലും പരിശുദ്ധാത്മാവിനെ അയച്ചു എന്ന് ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…
നാലാം ദിവ്യരഹസ്യം
നമ്മുടെ കർത്താവീശോ മിശിഹാ ഉയർത്തെഴുന്നള്ളി കുറേ കാലം കഴിഞ്ഞപ്പോൾ കന്യകാമാതാവ് ഈ ലോകത്തിൽ നിന്ന് മാലാഖമാരാൽ സ്വർഗ്ഗത്തിലേയ്ക്ക് കരേറ്റപെട്ടു എന്ന് ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…
അഞ്ചാം ദിവ്യരഹസ്യം
പരിശുദ്ധ ദൈവമാതാവ് പരലോകത്തിൽ കരേറിയ ഉടനെ തൻ്റെ ദിവ്യകുമാരനാൽ സ്വർഗത്തിൻ്റെയും ഭൂമിയുടെയും രാജ്ഞിയായി മുടി ധരിപ്പിക്കപെട്ടുവെന്ന് ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…
പ്രകാശത്തിൻ്റെ ദൈവരഹസ്യങ്ങൾ
(വ്യാഴം)
ഒന്നാം ദിവ്യരഹസ്യം
നമ്മുടെ കർത്താവീശോമിശിഹാ തൻ്റെ പരസ്യജീവിതത്തിൻ്റെ ആരംഭത്തിൽ ജോർദ്ദാൻ നദിയിൽ വച്ച് യോഹന്നാനിൽ നിന്ന് മാമ്മോദിസാ സ്വീകരിച്ചു എന്ന് ധ്യാനിക്കുക .
1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…
രണ്ടാം ദിവ്യരഹസ്യം
നമ്മുടെ കർത്താവീശോ മിശിഹാ കാനായിലെ കല്യാണവിരുന്നിൽ വച്ച് വെള്ളം വീഞ്ഞാക്കി, തൻ്റെ അത്ഭുതപ്രവർത്തികളുടെ ആരംഭം കുറിക്കുകയും അവിടെ കൂടിയിരുന്നവരെ വിശ്വാസത്തിലേക്ക് നയിക്കുകയും ചെയ്തതിനെപറ്റി ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…
മൂന്നാം ദിവ്യരഹസ്യം
നമ്മുടെ കർത്താവീശോമിശിഹാ തൻ്റെ പരസ്യ ജീവിതകാലത്തു പാപങ്ങൾ ക്ഷമിക്കുകയും ദൈവരാജ്യം സമീപിച്ചിരിക്കുന്നു അനുതപിച്ചു സുവിശേഷത്തിൽ വിശ്വസിക്കുവിൻ എന്ന് ആഹ്വാനം ചെയ്യുകയും ചെയ്തതിനെ പറ്റി ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…
നാലാം ദിവ്യരഹസ്യം
നമ്മുടെ കർത്താവീശോമിശിഹാ താബോർ മലയിൽ വച്ച് രുപാന്തരപെടുകയും, അവിടുത്തെ ദൈവികമായ മഹത്വം ശിഷ്യന്മാർ ദർശിക്കുകയും ചെയ്തുവെന്ന് ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…
അഞ്ചാം ദിവ്യരഹസ്യം
നമ്മുടെ കർത്താവീശോമിശിഹാ തന്റെ പരസ്യജീവിതത്തിൻ്റെ അന്ത്യത്തിൽ വിശുദ്ധ കുർബാന സ്ഥാപിച്ചുകൊണ്ട് നമ്മോടുള്ള സ്നേഹം പ്രകടമാക്കി എന്ന് ധ്യാനിക്കുക.
1 സ്വർഗ. 10 നന്മ. 1 ത്രിത്വസ്തുതി. ഓ എൻ്റെ ഈശോയെ…
ജപമാല സമർപ്പണം
മുഖ്യദൂതനായിരിക്കുന്ന വിശുദ്ധ മിഖായേലേ, ദൈവദൂതന്മാരായിരിക്കുന്ന വിശുദ്ധ ഗബ്രിയേലേ, വിശുദ്ധ റപ്പായേലേ, ശ്ലീഹന്മാരായിരിക്കുന്ന വിശുദ്ധ പത്രോസേ, വിശുദ്ധ പൗലോസേ, മാർ യോഹന്നാനെ, ഞങ്ങളുടെ പിതാവായ മാർ തോമായെ, ഞങ്ങൾ ഏറ്റം പാപികൾ ആയിരിക്കുന്നുവെങ്കിലും ഞങ്ങൾ ജപിച്ച ഈ അമ്പത്തിമൂന്നുമണി ജപത്തെ നിങ്ങളുടെ സ്തുതികളോടുകൂടെ ഒന്നായി ചേർത്ത് പരിശുദ്ധ ദൈവമാതാവിന്റെ തൃപാദത്തിങ്കൽ ഏറ്റവും വലിയ ഉപഹാരമായി കാഴ്ച വെപ്പാൻ നിങ്ങളോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു…
മാതാവിന്‍റെ ലുത്തിനിയ
കർത്താവേ, അനുഗ്രഹിക്കണമേ- കർത്താവേ…
മിശിഹായേ, അനുഗ്രഹിക്കണമേ – മിശിഹായേ…
കർത്താവേ, അനുഗ്രഹിക്കണമേ – കർത്താവേ…
മിശിഹായേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ മിശിഹായേ…
മിശിഹായേ, ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമേ – മിശിഹായേ…
സ്വര്‍ഗ്ഗസ്ഥനായ പിതാവായ ദൈവമേ (ഞങ്ങളെ അനുഗ്രഹിക്കണമേ)
ഭൂലോക രക്ഷകനായ പുത്രനായ ദൈവമേ
പരിശുദ്ധാത്മാവായ ദൈവമേ
ഏകദൈവമായ പരിശുദ്ധത്രിത്വമേ
പരിശുദ്ധ മറിയമേ (ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ)
ദൈവത്തിന്റെ പരിശുദ്ധ ജനനി
കന്യകകൾക്കു മകുടമായ നിർമ്മല കന്യകേ
മിശിഹായുടെ മാതാവേ
ദൈവവരപ്രസാദത്തിന്റെ മാതാവേ
ഏറ്റം നിര്‍മ്മലയായ മാതാവേ
അത്യന്ത വിരക്തയായ മാതാവേ
കളങ്കമറ്റ കന്യകയായ മാതാവേ
കന്യാത്വത്തിനു ഭംഗം വരാത്ത മാതാവേ
സ്നേഹത്തിന് ഏറ്റം യോഗ്യയായ മാതാവേ
അത്ഭുതത്തിനു വിഷയമായ മാതാവേ
സദുപദേശത്തിന്റെ മാതാവേ
സൃഷ്ടാവിന്റെ മാതാവേ
രക്ഷകന്റെ മാതാവേ
ഏറ്റം വിവേകമതിയായ കന്യകേ
വണക്കത്തിന് ഏറ്റം യോഗ്യയായ കന്യകേ
സ്തുതിക്കു യോഗ്യയായ കന്യകേ
മഹാവല്ലഭയായ കന്യകേ
കനിവുള്ള കന്യകേ
ഏറ്റവും വിശ്വസ്തയായ കന്യകേ
നീതിയുടെ ദർപ്പണമേ
ദിവ്യജ്ഞാനത്തിന്റെ സിംഹാസനമേ
ഞങ്ങളുടെ സന്തോഷത്തിന്റെ കാരണമേ
ആത്മജ്ഞാന പൂരിത പാത്രമേ
ബഹുമാനത്തിന്റെ പാത്രമേ
അദ്ഭുതകരമായ ഭക്തിയുടെ പാത്രമേ
ദിവ്യരഹസ്യം നിറഞ്ഞിരിക്കുന്ന റോസാപുഷ്പമേ
ദാവീദിന്റെ കോട്ടയെ
നിർമ്മലദന്തം കൊണ്ടുള്ള കോട്ടയെ
സ്വർണാലയമേ
വാഗ്ദാനത്തിന്റെ പേടകമേ
സ്വർഗ്ഗത്തിന്റെ വാതിലെ
ഉഷ:കാല നക്ഷത്രമേ
രോഗികളുടെ ആരോഗ്യമേ
പാപികളുടെ സങ്കേതമേ
പീഡിതരുടേ ആശ്വാസമേ
ക്രിസ്ത്യാനികളുടെ സഹായമേ
മാലാഖമാരുടെ രാജ്ഞി
പൂർവപിതാക്കന്മാരുടെ രാജ്ഞി
ദീർഘദർശികളുടെ രാജ്ഞി
ശ്ലീഹന്മാരുടെ രാജ്ഞി
വേദസാക്ഷികളുടെ രാജ്ഞി
വന്ദകൻമാരുടെ രാജ്ഞി
കന്യകകളുടെ രാജ്ഞി
സകലവിശുദ്ധരുടെയും രാജ്ഞി
അമലോത്ഭവയായ രാജ്ഞി
സ്വര്ഗാരോപിതയായ രാജ്ഞി
പരിശുദ്ധജപമാലയുടെ രാജ്ഞി
കർമ്മലസഭയുടെ അലങ്കാരമായ രാജ്ഞി
സമാധാനത്തിന്റെ രാജ്ഞി
ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടേ
കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ
ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടേ
കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍കേണമേ
ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദിവ്യകുഞ്ഞാടേ
കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ
സര്‍വ്വേശ്വരന്‍റെ പുണ്യപൂര്‍ണ്ണമായ മാതാവേ, ഇതാ ഞങ്ങള്‍ നിന്നില്‍ അഭയം തേടുന്നു. ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളുടെ അപേക്ഷകള്‍ ഉപേക്ഷിക്കരുതേ. ഭാഗ്യവതിയും അനുഗ്രഹീതയുമായ കന്യാമാതാവേ, സകല ആപത്തുകളില്‍നിന്നും എപ്പോഴും ഞങ്ങളെ കാത്തുകൊള്ളണമേ.
ഈശോമിശിഹായുടെ വാഗ്‌ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ…
സർവ്വേശ്വരന്റെ പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ.
പ്രാർത്ഥിക്കാം
കര്‍ത്താവേ, പൂര്‍ണ്ണമനസ്സോടുകൂടി സാഷ്ടാംഗം വീണുകിടക്കുന്ന ഈ കുടുംബത്തെ തരിക്കണ്‍ പാര്‍ത്തു നിത്യകന്യകയായ പരിശുദ്ധ മറിയത്തിന്‍റെ അപേക്ഷയാല്‍ സകല ശത്രുകളുടേയും ഉപദ്രവങ്ങളില്‍ നിന്നു രക്ഷിച്ചുകൊള്ളണമേ ഈ അപേക്ഷകളോക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ യോഗ്യതകളെക്കുറിച്ചു ഞങ്ങള്‍ക്കു തരേണമേ. ആമ്മേന്‍
പരിശുദ്ധ രാജ്ഞി…
പരിശുദ്ധ രാജ്ഞി, കരുണയുള്ള മാതാവേ സ്വസ്തി. ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തി. ഹവ്വായുടെ പുറന്തള്ളപ്പെട്ട മക്കളായ ഞങ്ങൾ അങ്ങേ പക്കൽ നിലവിളിക്കുന്നു. കണ്ണുനീരിന്റെ ഈ താഴ്‌വരയിൽ നിന്ന് വിങ്ങികരഞ്ഞു, അങ്ങേ പക്കൽ ഞങ്ങൾ നെടുവീർപ്പെടുന്നു. ആകയാൽ ഞങ്ങളുടെ മദ്ധ്യസ്ഥേ, അങ്ങയുടെ കരുണയുള്ള കണ്ണുകൾ ഞങ്ങളുടെ നേരെ തിരിക്കേണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനുശേഷം അങ്ങയുടെ ഉദരത്തിന്റെ അനുഗ്രഹീത ഫലമായ ഈശോയെ ഞങ്ങൾക്ക് കാണിച്ച് തരേണമേ. കരുണയും വാത്സല്യവും മാധുര്യവും നിറഞ്ഞ കന്യകാ മറിയമേ. ആമ്മേൻ
ഈശോമിശിഹായുടെ വാഗ്‌ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ…
സർവ്വേശ്വരന്റെ പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
പ്രാർത്ഥിക്കാം
സര്‍വ്വശക്തനും നിത്യനുമായ സര്‍വ്വേശ്വരാ, ഭാഗ്യവതിയായ മറിയത്തിന്‍റെ ആത്മാവും ശരീരവും പരിശുദ്ധാത്മാവിന്‍റെ അനുഗ്രഹത്താല്‍ അങ്ങേ ദിവ്യപുത്രനുയോഗ്യമായ പീഠമായിരിപ്പാന്‍ ആദിയില്‍ അങ്ങു നിശ്ചയിച്ചുവല്ലോ ഈ ദിവ്യമാതാവിനെ നിനച്ചു സന്തോഷിക്കുന്ന ഞങ്ങള്‍ അവളുടെ ശക്തിയുള്ള അപേക്ഷകളാല്‍ ഈ ലോകത്തിലുള്ള സകല ആപത്തുകളിലും നിത്യമരണത്തിലും നിന്നു രക്ഷിക്കപെടുവാന്‍ കൃപചെയ്യണമേ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോ മിശിഹായുടെ യോഗ്യതകളെക്കുറിച്ചു ഞങ്ങള്‍ക്കു തരേണമേ. ആമ്മേന്‍
എത്രയും ദയയുള്ള മാതാവേ…
എത്രയും ദയയുള്ള മാതാവേ! നിന്റെ സങ്കേതത്തിൽ ഓടിവന്ന് നിന്റെ സഹായം തേടി നിന്റെ മാദ്ധ്യസ്ഥം അപേക്ഷിച്ചവരിൽ ഒരുവനെയെങ്കിലും നീ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല എന്ന് നീ ഓർക്കേണമേ. കന്യകളുടെ രാജ്ഞിയായ കന്യകയെ, ദയയുള്ള മാതാവേ, ഈ വിശ്വാസത്താൽ ധൈര്യപ്പെട്ട് നിന്റെ തൃപാദത്തിങ്കൽ ഞാൻ അണയുന്നു. നെടുവീർപ്പെട്ട് കണ്ണുനീർ ചിന്തി പാപിയായ ഞാൻ നിന്റെ ദയാധിക്യത്തെ കാത്തുകൊണ്ട് നിന്റെ സന്നിധിയിൽ നിൽക്കുന്നു അവതരിച്ച വചനത്തിന്റെ മാതാവേ, എന്റെ അപേക്ഷ ഉപേക്ഷിക്കാതെ ദയാപൂർവം കേട്ടുകൊള്ളേണമേ. ആമ്മേൻ.
ജപമാലയുടെ 15 വാഗ്ദാനങ്ങൾ
ജപമാല പ്രാർഥന ഭക്തിപൂർവം ചൊല്ലുന്നതുകൊണ്ടുള്ള 15 വാഗ്ദാനങ്ങളെക്കുറിച്ച്, വി. ഡൊമിനിക്കിന് പ്രത്യക്ഷപ്പെട്ട അവസരത്തിൽ മാതാവ് വെളിപ്പെടുത്തിയിരുന്നു.
ജപമാല ചൊല്ലുന്നവർക്ക് എൻ്റെ പ്രത്യേക സംരക്ഷണവും മഹാകൃപകളും ലഭിക്കും.
കൃപയുടെ ചില അടയാളങ്ങൾ ഞാൻ അവർക്ക് കാണിച്ചുകൊടുക്കും.
ജപമാല, നരകത്തിന് എതിരായ ആയുധമായിരിക്കും. അത് അധർമ്മത്തെ തകർക്കും. പാപസാഹചര്യങ്ങളെ ഇല്ലാതാക്കും. പാഷണ്ഡതകളെ പരാജയപ്പെടുത്തും.
നന്മയും സത്പ്രവർത്തികളും തഴച്ചുവളരും.
ജപമാല ചൊല്ലുമ്പോൾ മനുഷ്യന്റെ അഹങ്കാരം ശമിപ്പിക്കുകയും നിത്യസമ്മാനത്തിനായി ആഗ്രഹിക്കുകയും ചെയ്യും.
ജപമാല ചൊല്ലി മാതാവിനെ ആശ്രയിക്കുന്നവർക്ക് ദൗർഭാഗ്യങ്ങൾ ഉണ്ടാവുകയോ, നശിച്ചുപോവുകയോ ഇല്ല.
കൂദാശകൾ സ്വീകരിക്കാതെ അവർ മരിക്കുകയില്ല. അപ്രതീക്ഷിതമായ മരണം അവരിൽ നിന്ന് അകന്നിരിക്കും.
ജപമാല ഭക്തിപൂർവം ചൊല്ലുന്നവർക്ക് ജീവിതത്തിലും മരണത്തിലും ദൈവകൃപകൾ ലഭിക്കും. മരണനേരത്ത് സ്വർഗത്തിലെ വിശുദ്ധരുടെ സുകൃതങ്ങളുടെ പങ്കും ലഭിക്കും.
ശുദ്ധീകരണസ്ഥലത്തുനിന്ന് അതിവേഗം മോചിപ്പിക്കപ്പെടും.
സ്വർഗത്തിൽ വലിയ മഹത്വം നൽകും.
ജപമാല ചൊല്ലി ആവശ്യപ്പെടുന്നവയെല്ലാം നൽകപ്പെടും.
ജപമാലഭക്തി പ്രചരിപ്പിക്കുന്നവരുടെ ആവശ്യനേരങ്ങളിലെല്ലാം ഞാൻ അവരുടെ സഹായത്തിനെത്തും.
മരണവേളയിൽ സ്വർഗത്തിലെ മധ്യസ്ഥർ അവർക്കായി ഇടപെടും.
ജപമാല ഭക്തിപൂർവം ചൊല്ലുന്ന എന്റെ എല്ലാ മക്കളും എന്റെ പുത്രനായ ഈശോയുടെ സഹോദരങ്ങളും ആയിരിക്കും.
ജപമാല ഭക്തിപൂർവം ചൊല്ലുന്നവർക്ക് അന്ത്യവിധിനാളിൽ പ്രത്യേക പരിഗണന നൽകുമെന്ന് എന്റെ പുത്രൻ എനിക്ക് ഉറപ്പുനൽകിയിട്ടുണ്ട്.
ജപമാല (Japamala) പ്രാർഥനയുടെ പ്രാധാന്യം മനസ്സിലാക്കാൻ മാതാവിൻ്റെ ഈ വാഗ്ദാനങ്ങൾ തന്നെ ധാരാളം. അതിനാൽ ഇനിമുതൽ കൂടുതൽ ഭക്തിയോടെ ജപമാല പ്രാർഥന ചൊല്ലാം.
9 Divine Mercy കരുണ കൊന്ത
↑ Top
നിയോഗം :ലോകം മുഴുവന്‍റെയും,നമ്മുടെയും പാപപരിഹാരത്തിനായി
1 സ്വര്‍ഗ്ഗ.1 നന്മ .1 വിശ്വാസപ്രമാണം...
വലിയമണികളില്‍: ;
നിത്യ പിതാവേ എന്‍റെയുംലോകം മുഴുവന്‍റെയും പാപപരിഹാരത്തിനായി അങ്ങയുടെ വത്സല സുതനും ഞങ്ങളുടെ രക്ഷകനുമായ കര്‍ത്താവീശോ മിശിഹായുടെ ശരീരവും രക്തവും ആത്മാവും ദൈവത്വവും അങ്ങേക്കു ഞാന്‍ കാഴ്ചവയ്ക്കുന്നു.
ചെറിയ മണികളില്‍ ;
ഈശോയുടെ അതിദാരുണമായ പീഡാനുഭവങ്ങളെക്കുറിച്ച്
പിതാവേ ഞങ്ങളുടേയും ലോകം മുഴുവന്‍റെയും മേലും കരുണയായിരിക്കണമേ.
10 പ്രാവശ്യം
.
.
ഓരോ ദശകങ്ങളും കഴിന്ന് :
പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ ,പരിശുദ്ധനായ അമര്‍ത്യനെ ഞങ്ങളുടെയും ലോകം മുഴുവന്‍റെയും മേല്‍ കരുണയായിരിക്കണമേ.
3 പ്രാവശ്യം
.
.
ജപമാലയുടെ അവസാനം :
കര്‍ത്താവായ ദൈവമേ ഞങ്ങളെ രക്ഷിക്കണമേ.അങ്ങേ മക്കളോട് കരുണ കാണിക്കണമേ .ഞങ്ങളും ഞങ്ങളുടെ മാതാപിതാക്കളും സഹോദരങ്ങളും ബന്ധുക്കളും മിത്രങ്ങളും ശത്രുക്കളും പൂര്‍വ്വികരും വഴി വന്നു പോയ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കണമേ .ഞങ്ങളെ ശിക്ഷിക്കരുതേ. ഞങ്ങളുടെ കടങ്ങള്‍ ഇളച്ചുതരണമേ. ഞങ്ങളെ അങ്ങയുടെ സ്വന്തമായി സ്വീകരിച്ച് അങ്ങേ അരൂപിയിലൂടെ നയിക്കണമേ .
3 പ്രാവശ്യം
10 Vyakula Mathavinte Japamala വ്യാകുല മാതാവിന്‍റെ ജപമാല
↑ Top
വ്യാകുല മാതാവിന്‍റെ ജപമാല
Vyakula Mathavinte Japamala
ഏറ്റം വ്യാകുലയായ മാതാവേ ഗാഗുല്‍ത്തായിലെ ബലിവേദിയില്‍ ദുസ്സഹമായ വേദനയനുഭവിച്ചുകൊണ്ടു മനുഷ്യവര്‍ഗ്ഗത്തിന്‍റെ മാതാവായിത്തീര്‍ന്ന അങ്ങയെ ഞങ്ങള്‍ വാഴ്ത്തുന്നു, പീഡിതരുടെ ആശ്വാസമായ അങ്ങയെ ഞങ്ങള്‍ക്ക് മാതാവായി തന്ന മിശിഹായേ ഞങ്ങള്‍ സ്തുതിക്കുന്നു.
“ഇതാ കര്ത്താവിന്റെ ദാസി” എന്നു പറഞ്ഞുകൊണ്ടു ദൈവമാതൃത്വം സ്വീകരിച്ചസമയം മുതല്‍ അവാച്യമായ വേദനകള്‍ അനുഭവിച്ചുകൊണ്ടു രക്ഷാകര്‍മ്മത്തില്‍ തന്‍റെ തിരുക്കുമാരനോടു സജീവമായി സഹകരിച്ച മാതാവേ! അവിടുത്തെ വ്യാകുലങ്ങളെക്കുറിച്ച് ധ്യാനിക്കുന്ന ഞങ്ങള്‍ക്ക് പാപങ്ങളിന്മേല്‍ യഥാര്‍ത്ഥമായ മനസ്താപവും പാപസാഹചര്യങ്ങളെ വിട്ടൊഴിഞ്ഞു അവിടുത്തെ തിരുക്കുമാരനെ അധികമധികം സ്നേഹിക്കുവാനുള്ള നല്‍വരവും നല്‍കണമേ.
അനുദിനജീവിതത്തില്‍ ഞങ്ങള്‍ക്കുണ്ടാകുന്ന മാനസികവും ശാരീരികവുമായ പീഡകളെ ദൈവത്തിരുമനസ്സിന് അനുയോജ്യമായവിധം സഹിച്ചുകൊണ്ടു ദരിദ്രനും വിനീതനുമായ ക്രിസ്തുനാഥന് സാക്ഷ്യം വഹിക്കുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് പ്രദാനം ചെയ്യണമേ.
ഒന്നാം രഹസ്യം
ശെമയോന്‍റെ പ്രവചനം.
പരി. വ്യാകുലമാതാവേ! ശെമയോന്‍റെ ദീര്‍ഘദര്‍ശനം ശ്രവിച്ചപ്പോള്‍ അവിടുത്തെ മൃദുലഹൃദയം അനുഭവിച്ച വ്യസനത്തെ ഓര്‍ത്ത് എളിമയെന്ന പുണ്യത്തെയും ദൈവഭയമെന്ന ധാനത്തെയും ദൈവത്തോടപേക്ഷിച്ചു തരുവിക്കണമേ.
1 സ്വര്‍ഗ്ഗ, 7 നന്മ, 1 ത്രീ.
രണ്ടാം രഹസ്യം
തിരുക്കുടുംബം ഈജിപ്തിലെക്കു ഒടിയൊളിക്കുന്നു.
പരി. വ്യാകുലമാതാവേ! അങ്ങേ തിരുസുതന്നെ ഹേറോദേസ് രാജാവു വധിക്കുവാനന്വേഷിക്കുന്നു എന്നറിഞ്ഞു പരദേശത്തേക്ക് ഓടിപ്പോകേണ്ടിവന്നപ്പോഴും ആ അഞ്ജാതദേശത്തു വസിച്ചപ്പോഴും അങ്ങ് അനുഭവിച്ച ദു:ഖത്തെ ഓര്‍ത്ത് ദൈവത്തിരുമനസ്സിന് സദാ കീഴ്വഴങ്ങുന്നതിനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് തരുവിക്കണമേ.
1 സ്വര്‍ഗ്ഗ, 7 നന്മ, 1 ത്രീ.
മൂന്നാം രഹസ്യം
ബാലനായ ഈശോയേ കാണാതാകുന്നു.
പരി.വ്യാകുലമാതാവേ! അങ്ങേ തിരുക്കുമാരന്‍ പന്ത്രണ്ടുവയസ്സില്‍ മൂന്നു ദിവസത്തേക്ക് അങ്ങയെ വിട്ടു പിരിഞ്ഞു കാണാതായപ്പോള്‍ അവിടുന്നനുഭവിച്ച വ്യസനത്തെ ഓര്‍ത്ത് വിരക്തിയെന്ന പുണ്യത്തെയും അറിവെന്ന ധാനത്തെയും ദൈവത്തോടപേക്ഷിച്ചു തരുവിക്കണമേ.
1 സ്വര്‍ഗ്ഗ, 7 നന്മ, 1 ത്രീ.
നാലാം രഹസ്യം
ഗാഗുല്‍ത്തയിലേക്കുള്ള വഴിമദ്ധ്യേ മാതാവും പുത്രനും തമ്മില്‍ കാണുന്നു.
പരി. വ്യാകുലമാതാവേ! അങ്ങേ തിരുക്കുമാരന്‍ കുരിശുവഹിച്ചുകൊണ്ടു കൊലക്കല്‍ത്തിലേക്ക് പോകുന്നതിനെ ദര്‍ശിച്ചപ്പോള്‍ അവിടുന്നനുഭവിച്ച വ്യസനപാരവശ്യത്തെ ഓര്‍ത്ത് ക്ഷമയെന്ന പുണ്യത്തെയും ആത്മശക്തിയെന്ന ധാനത്തെയും ദൈവത്തോടപേക്ഷിച്ചു തരുവിക്കണമേ.
1 സ്വര്‍ഗ്ഗ, 7 നന്മ, 1 ത്രീ.
അഞ്ചാം രഹസ്യം
പരി.അമ്മ കുരിശിന്റെ ചുവട്ടില്‍.
പരി.വ്യാകുലമാതാവേ! നിന്‍റെ തിരുക്കുമാരന്‍ കുരിശില്‍ മരണവേദന അനുഭവിക്കുന്നത് അങ്ങ് ദര്‍ശിച്ചപ്പോള്‍ അവിടുത്തേക്കുണ്ടായ കഠിനവേദനയെക്കുറിച്ച് ഈ ജീവിതത്തിലുണ്ടാകുന്ന കുരിശുകള്‍ ക്ഷമയോടെ സഹിക്കുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് തരുവിക്കണമേ.
1 സ്വര്‍ഗ്ഗ, 7 നന്മ, 1 ത്രീ.
ആറാം രഹസ്യം
തിരുശരീരം മാതാവിന്റെ മടിയില്‍ കിടത്തുന്നു.
പരി.വ്യാകുലമാതാവേ! നിന്‍റെ തിരുക്കുമാരന്‍റെ തിരുവിലാവ് കുന്തംകൊണ്ട് കുത്തിത്തുറക്കപ്പെട്ടപ്പോഴും ആ തിരുമേനി മടിയില്‍ കിടത്തിയപ്പോഴും അവിടുന്നനുഭവിച്ച അത്യധികമായ വ്യസനത്തെക്കുറിച്ച്, ഞങ്ങളുടെ പാപങ്ങളില്‍ ശരിയായ മനസ്താപവും അവയ്ക്കു പരിഹാരം ചെയ്യുവാനുള്ള ദൈവദാനവും ഞങ്ങള്‍ക്ക് തരുവിക്കണമേ.
1 സ്വര്‍ഗ്ഗ, 7 നന്മ, 1 ത്രീ.
ഏഴാം രഹസ്യം
ഈശോയുടെ തിരുശരീരം സംസ്കരിക്കപ്പെടുന്നു.
പരി.വ്യാകുലമാതാവേ! അവിടുത്തെ തിരുക്കുമാരന്‍ കല്ലറയില്‍ സംസ്കരിക്കപ്പെട്ടപ്പോള്‍ അവിടുന്നനുഭവിച്ച കഠോരവേദനകളെക്കുറിച്ച് വിശ്വാസം, ശരണം, സ്നേഹം, എന്നീ ദൈവികപുണ്യങ്ങള്‍ ഞങ്ങളില്‍ വര്‍ദ്ധിക്കുവാന്‍ അനുഗ്രഹം തരുവിക്കണമേ.
1 സ്വര്‍ഗ്ഗ, 7 നന്മ, 1 ത്രീ.
Promises of Our Lady to those who pray the Seven Sorrows Rosary
To Saint Bridget of Sweden (1303-1373)
I will grant peace to their families.
They will be enlightened about the divine Mysteries.
I will console them in their pains and will accompany them in their work.
I will give them as much as they ask for as long as it does not oppose the adorable will of my divine Son or the sanctification of their souls.
I will defend them in their spiritual battles with the infernal enemy and I will protect them at every instant of their lives.
I will visibly help them at the moment of their death– they will see the face of their mother.
I have obtained this grace from my divine Son, that those who propagate this devotion to my tears and dolors will be taken directly from this earthly life to eternal happiness, since all their sins will be forgiven and my Son will be their eternal consolation and joy.
To Marie Claire of Kibeho, Rwanda (1961-1994)
With the recitation of the Seven Sorrows Rosary, the hardest hearts shall change, if you pray it for yourself or for others.
By the recitation of the Seven Sorrows Rosary, you shall be freed from obsessions and addictions.
This rosary when said from the heart, it will win us true repentance of our sins and free our souls from guilt and remorse.
Those who say it often, especially as re-commended by Our Lady to Marie Claire, on Tuesdays and Fridays, shall obtain clear understanding of their weaknesses and flaws causing them to sin and those things we don’t like about ourselves and thought were a part of our character, shall change.
You shall obtain whatever you ask for through this rosary, praying this rosary from the heart.
More than ever, the world needs the Seven Sorrows Rosary.
11 Karthavinte Malakha ത്രിസന്ധ്യാ ജപം
↑ Top
കര്‍ത്താവിന്‍റെ മാലാഖ പരിശുദ്ധ മറിയത്തോട് വചിച്ചു. പരിശുദ്ധാത്മാവാല്‍ മറിയം ഗര്‍ഭം ധരിച്ചു.
1 നന്മ.
ഇതാ കര്ത്താവിന്റെ ദാസി, നിന്‍റെ വചനം പോലെ എന്നിലാകട്ടെ.
1 നന്മ.
വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു.
1 നന്മ.
ഈശോ മിശിഹായുടെ വാഗ്ദാനങ്ങള്‍ക്ക് ഞങ്ങള്‍ യോഗ്യരാകുവാന്‍,
സർവ്വേശ്വരന്റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.
പ്രാര്‍ത്ഥിക്കാം
സര്‍വ്വേശ്വരാ, മാലാഖയുടെ സന്ദേശത്താല്‍ അങ്ങയുടെ പുത്രനായ ഈശോ മിശിഹായുടെ മനുഷ്യാവതാരവാര്‍ത്ത അറിഞ്ഞിരിക്കുന്ന ഞങ്ങള്‍ അവിടുത്തെ പീഡാനുഭവവും കുരിശു മരണവും മുഖേന ഉയിര്‍പ്പിന്‍റെ മഹിമ പ്രാപിക്കാന്‍ അനുഗ്രഹിക്കണമേയെന്ന് ഞങ്ങളുടെ കര്‍ത്താവായ ഈശോ മിശിഹാവഴി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു
ആമ്മേന്‍. 3 ത്രിത്വ
വിശുദ്ധവാര ത്രികാലജപം
(വലിയബുധന്‍ സായാഹ്നം മുതല്‍ ഉയിര്‍പ്പ് ഞായര്‍ വരെ ചൊല്ലേണ്ടത്)
മിശിഹാ നമുക്കുവേണ്ടി മരണത്തോളം കീഴ്‌വഴങ്ങി അതേ, അവിടുന്നു കുരിശുമരണത്തോളം കീഴ്‌വഴങ്ങി; അതിനാല്‍, ദൈവം അവിടുത്തെ ഉയര്‍ത്തി. എല്ലാ നാമത്തേയുംകാള്‍ ഉന്നതമായ നാമം അവിടുത്തേയ്ക്കു നല്‍കി. 1 സ്വര്‍ഗ്ഗ
പ്രാര്‍ത്ഥിക്കാം
സര്‍വ്വേശ്വരാ ഞങ്ങളുടെ കര്‍ത്താവായ ഈശോമിശിഹാ മര്‍ദ്ദകരുടെ കരങ്ങളില്‍ ഏല്‍പിക്കപ്പെട്ട് കുരിശില്‍ പീഡകള്‍ സഹിച്ചു രക്ഷിച്ച ഈ കുടുംബത്തെ തൃക്കണ്‍ പാര്‍ക്കണമെ അങ്ങയോടുകൂടി എന്നേക്കും ജീവിച്ചു വാഴുന്ന ഞങ്ങളുടെ കര്‍ത്താവായ ഈശോമിശിഹാ വഴി അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍. 3 ത്രിത്വ
പെസഹാക്കാല ത്രികാലജപം
(ഉയിര്‍പ്പു ഞായര്‍ തുടങ്ങി പരിശുദ്ധത്രിത്വത്തിന്‍റെ ഞായര്‍ വരെ ചൊല്ലേണ്ടത്)
സ്വര്‍ല്ലോകരാജ്ഞി ആനന്ദിച്ചാലും, ഹല്ലേലൂയ്യ!
എന്തെന്നാല്‍ ഭാഗ്യവതിയായ അങ്ങയുടെ തിരുവുദരത്തില്‍ അവതരിച്ചയാള്‍, ഹല്ലേലൂയ്യ!
അരുളിച്ചെയ്തതുപോലെ ഉയിര്‍ത്തെഴുന്നേറ്റു, ഹല്ലേലൂയ്യ!
ഞങ്ങള്‍ക്കുവേണ്ടി സര്‍വ്വേശ്വരനോട് പ്രാര്‍ത്ഥിക്കണമെ, ഹല്ലേലൂയ്യ!
കന്യകാമറിയമേ ആമോദിച്ചാനന്ദിച്ചാലും, ഹല്ലേലൂയ്യ!
എന്തെന്നാല്‍ കര്‍ത്താവ് സത്യമായി ഉയിര്‍ത്തെഴുന്നേറ്റു, ഹല്ലേലൂയ്യ!
പ്രാര്‍ത്ഥിക്കാം
സര്‍വ്വേശ്വരാ അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായുടെ ഉത്ഥാനത്താല്‍ ലോകത്തെ ആനന്ദിപ്പിക്കുവാന്‍ അങ്ങ് തിരുമനസ്സായല്ലോ അവിടുത്തെ മാതാവായ കന്യകാമറിയം മുഖേന ഞങ്ങള്‍ നിത്യാനന്ദം പ്രാപിക്കുവാന്‍ അനുഗ്രഹം നല്‍കണമെന്നു അങ്ങയോടു ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍
12 Way of the Cross - Short ചെറിയ കുരിശിന്റെ വഴി
↑ Top
ചെറിയ കുരിശിന്റെ വഴി Cheriya Kurishinte Vazhi
പ്രാരംഭ പ്രാർത്ഥന
പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിയേക ദൈവമേ, ഭക്തിയോടും ശ്രദ്ധയോടും കൂടെ ഈ കുരിശിന്റെ വഴി ജപിക്കുവാൻ എനിക്കു കൃപ നൽകണമേ.
ഒന്നാം സ്ഥലം: ഈശോ മിശിഹാ മരണത്തിനു വിധിക്കപ്പെടുന്നു
ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു.
പ്രാർത്ഥന: ഹൃദയ ശാന്തനും കുറ്റപ്പെടുത്താത്തവനുമായ ഓ ഈശോയെ ജീവിത പരീക്ഷകൾ ഉണ്ടാക്കുമ്പോൾ അവയെ സമർപ്പിക്കാൻ എന്നെ പഠിപ്പിക്കണമേ.
കർത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ യേശുവിന്റെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.
രണ്ടാം സ്ഥലം: ഈശോ മിശിഹാ കുരിശു ചുമക്കുന്നു
ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു.
പ്രാർത്ഥന: എന്റെ ഈശോയെ, നീ വഹിക്കുന്നു എന്റെ കുരിശാണല്ലോ. എന്റെ പാപങ്ങൾ മൂലമാണല്ലോ നിന്നെ കുരിശിൽ തറച്ചതു, എന്നോടു ക്ഷമിക്കണമേ
കർത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ യേശുവിന്റെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.
മൂന്നാം സ്ഥലം: ഈശോ മിശിഹാ ഒന്നാം പ്രാവശ്യം വീഴുന്നു
ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു.
പ്രാർത്ഥന: ഓ ഈശോയെ, കുരിശുമായി ആദ്യമായി നിലത്തു വീണതിന്റെ യോഗ്യതയാൽ മാരക പാപങ്ങളിൽ വീഴാതെ എന്നെ കാത്തു കൊള്ളേണമേ
കർത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ യേശുവിന്റെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.
നാലാം സ്ഥലം: ഈശോ വഴിയിൽ വച്ചു തന്റെ മാതാവിനെ കാണുന്നു
ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു.
പ്രാർത്ഥന: ഓ ഈശോയ, കുരിശിന്റെ വഴിയിലൂടെ നിന്നെ അനുഗമിക്കുന്നതിന് ഒരു മനുഷ്യബന്ധങ്ങളും എനിക്കു തടസ്സം വരുത്താതെ കാത്തുകൊള്ളണമേ.
കർത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ യേശുവിന്റെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.
അഞ്ചാം സ്ഥലം: ശിമയോൻ ഈശോയെ സഹായിക്കുന്നു
ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു.
പ്രാർത്ഥന: ഈശോയെ, ശിമയോൻ നിന്റെ കുരിശു വഹിച്ചതുപോലെ എന്റെ ജീവിത ക്ലേശങ്ങളാകുന്ന കുരിശുകളെ ക്ഷമയോടെ സഹിക്കാൻ കൃപ തരണമേ.
കർത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ യേശുവിന്റെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.
ആറാം സ്ഥലം: വെറോനിക്കാ മിശിഹായുടെ തിരുമുഖം തുടയ്ക്കുന്നു
ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു.
പ്രാർത്ഥന: ഓ ഈശോയെ, വെറോനിക്കായുടെ തുവാലയിൽ നിന്റെ തിരുമുഖം ചാർത്തിയതു പോലെ എന്റെ ഹൃദയത്തിലും നിന്റെ മുഖം പതിപ്പിക്കണമേ.
കർത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ യേശുവിന്റെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.
ഏഴാം സ്ഥലം: ഈശോ മിശിഹാ രണ്ടാം പ്രാവശ്യം വീഴുന്നു
ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു.
പ്രാർത്ഥന: ഈശോയെ രണ്ടാമതു കുരിശുമായി നിലത്തു വീണ നിന്റെ കുരിശിന്റെ യോഗ്യതയാൽ പാപങ്ങൾ ആവർത്തിക്കാൻ എന്നെ അനുവദിക്കരുതേ.
കർത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ യേശുവിന്റെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.
എട്ടാം സ്ഥലം: ഈശോ മിശിഹാ ജറുസലേം നഗരിയിലെ സ്ത്രീകളെ ആശ്വസിപ്പിക്കുന്നു
ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു.
പ്രാർത്ഥന: “നിന്റെ നിരവധിയായ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു കാരണം നീ എന്നെ അധികം സ്നേഹിച്ചു.” ഈശോയെ ആശ്വാസത്തിന്റെ ഈ വലിയ വാക്കുകൾ നിന്നിൽ നിന്നു കേൾക്കാൻ എനിക്കു ഇടവരുത്തണമേ.
കർത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ യേശുവിന്റെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.
ഒൻപതാം സ്ഥലം: ഈശോ മിശിഹാ മൂന്നാം പ്രാവശ്യം വീഴുന്നു
ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു.
പ്രാർത്ഥന: ഓ ഈശോയെ, ജീവിത ഭാരത്താൽ ഞാൻ തളർന്നു വീഴുമ്പോൾ നീ എന്റെ ബലവും കോട്ടയുമായിരിക്കണമേ.
കർത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ യേശുവിന്റെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.
പത്താം സ്ഥലം: ദിവ്യരക്ഷകന്റെ വസ്ത്രങ്ങൾ ഉരിഞ്ഞെടുക്കുന്നു
ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു.
പ്രാർത്ഥന: ഓ എന്റെ ഈശോയെ പാപം മൂലം നഷ്ടപ്പെട്ടു പോയ എന്റെ ആത്മാവിന്റെ നിഷ്കളങ്കമേലങ്കി എനിക്കു തിരിച്ചു നൽകേണമേ.
കർത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ യേശുവിന്റെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.
പതിനൊന്നാം സ്ഥലം: ഈശോമിശിഹാ കുരിശിൽ തറയ്ക്കപ്പെടുന്നു
ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു.
പ്രാർത്ഥന: ഈശോയെ നിന്നെ ദ്രോഹിച്ചവരോടു നീ ക്ഷമിച്ചതു പോലെ എന്നെ വേദനിപ്പിച്ചവരോടു ക്ഷമിക്കാനും പൊറുക്കുവാനും എന്നെ പഠിപ്പിക്കണമേ.
കർത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ യേശുവിന്റെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.
പന്ത്രണ്ടാം സ്ഥലം: ഈശോ മിശിഹാ കുരിശിൻമേൽ തൂങ്ങിമരിക്കുന്നു
ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു.
പ്രാർത്ഥന: എനിക്കു വേണ്ടി കുരിശിൽ മരിച്ച ഈശോയെ പാപം മൂലം എന്റെ ആത്മാവിനെ നഷ്ടപ്പെടുത്താൻ എനിക്കു ഇട നൽകല്ലേ.
കർത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ യേശുവിന്റെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.
പതിമൂന്നാം സ്ഥലം: ഈശോ മിശിഹായുടെ മൃതദേഹം മാതാവിന്റെ മടിയിൽ കിടത്തുന്നു
ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു.
പ്രാർത്ഥന: പരിശുദ്ധ മറിയമേ, വ്യാകുലമാതാവേ എന്റെ പാപങ്ങളെ പ്രതി പൂർണ്ണ മനസ്താപം ഈശോയിൽ നിന്നു വാങ്ങിച്ചു തരണമേ.
കർത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ യേശുവിന്റെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.
പതിനാലാം സ്ഥലം: ഈശോ മിശിഹായുടെ മൃതദേഹം കല്ലറയിൽ സംസ്കരിക്കുന്നു
ഈശോ മിശിഹായെ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു: എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു.
പ്രാർത്ഥന: ഓ ഈശോയെ പരിശുദ്ധ കുർബാനയിലൂടെ നിന്നെ ഞാൻ എന്റെ ഹൃദയത്തിൽ സ്വീകരിക്കുമ്പോൾ, എന്റെ ശരീരത്തെ നിനക്കുള്ള ഉത്തമ വാസസ്ഥലമാക്കി മാറ്റേണമേ. ആമ്മേൻ.
കർത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ യേശുവിന്റെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.
സമാപന പ്രാർത്ഥന: ഈശോയെ, പരിശുദ്ധ ദൈവ മാതാവേ, ഞാൻ നിങ്ങളെ സ്നേഹിക്കുന്നു എന്റെ ആത്മാവിനെ രക്ഷിക്കേണമേ.
1. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, 1. നന്മ നിറഞ്ഞ മറിയമേ, 1. മനസ്താപ പ്രകരണം
13 Way of the Cross - Lyrics കുരിശിന്റെ വഴി ഗാനം
↑ Top
കുരിശിന്റെ വഴി ഗാനം – Kurishinte Vazhi Lyrics
പ്രാരംഭ ഗാനം
കുരിശില്‍ മരിച്ചവനേ, കുരിശാലേ വിജയം വരിച്ചവനേ
മിഴിനീരൊഴുക്കിയങ്ങേ കുരിശിന്റെ വഴിയേ വരുന്നു ഞങ്ങള്‍
ലോകൈക നാഥാ, നിന്‍ ശിഷ്യരായ്ത്തീരുവാനാശിപ്പോനെന്നുമെന്നും
കുരിശുവഹിച്ചു നിന്‍ കാല്‍പ്പാടു പിഞ്ചെല്ലാന്‍ കല്പിച്ച നായകാ.
നിന്‍ ദിവ്യരക്തത്താലെന്‍ പാപമാലിന്യം കഴുകേണമേ ലോകനാഥാ.
കുരിശില്‍ മരിച്ചവനേ കുരിശാലേ വിജയം വരിച്ചവനേ
മിഴിനീരൊഴുക്കിയങ്ങേ കുരിശിന്റെ വഴിയേ വരുന്നു ഞങ്ങള്‍
പ്രാരംഭ പ്രാർത്ഥന
നിത്യനായ ദൈവമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. പാപികളായ മനുഷ്യര്‍ക്കുവേണ്ടി ജീവന്‍ ബലികഴിക്കുവാന്‍ തിരുമനസ്സായ കര്‍ത്താവേ ഞങ്ങള്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു.
അങ്ങു ഞങ്ങളെ സ്നേഹിച്ചു: അവസാനം വരെ സ്നേഹിച്ചു. സ്നേഹിതനു വേണ്ടി ജീവന്‍ ബലികഴിക്കുന്നതിനേക്കാള്‍ വലിയ സ്നേഹമില്ലെന്ന് അങ്ങ് അരുളിചെയ്തിട്ടുണ്ടല്ലോ. പീലാത്തോസിന്റെ ഭവനം മുതല്‍ ഗാഗുല്‍ത്താവരെ കുരിശും വഹിച്ചുകൊണ്ടുള്ള അവസാനയാത്ര അങ്ങേ സ്നേഹത്തിന്റെ ഏറ്റം മഹത്തായ പ്രകടനമായിരുന്നു.
കണ്ണുനീരിന്റെയും രക്തത്തിന്റെയും ആ വഴിയില്‍ക്കൂടി വ്യാകുലയായ മാതാവിന്റെ പിന്നാലെ ഒരു തീര്‍ത്ഥയാത്രയായി ഞങ്ങളും അങ്ങയെ അനുഗമിക്കുന്നു. സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള വഴി ഞെരുക്കമുള്ളതും, വാതില്‍ ഇടുങ്ങിയതുമാണെന്ന് ഞങ്ങളെ അറിയിച്ച കര്‍ത്താവേ, ജീവിതത്തിന്റെ ഓരോ ദിവസവും ഞങ്ങള്‍ക്കുണ്ടാകുന്ന വേദനകളും കുരിശുകളും സന്തോഷത്തോടെ സഹിച്ചു കൊണ്ട് ആ ഇടുങ്ങിയ വഴിയില്‍ക്കൂടി സഞ്ചരിയ്ക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ.
കര്‍ത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ചുറപ്പിക്കണമേ
ഒന്നാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍
മരണത്തിനായ് വിധിച്ചു, കറയറ്റ ദൈവത്തിന്‍ കുഞ്ഞാടിനെ
അപരാധിയായ് വിധിച്ചു കല്മഷം കലരാത്ത കര്‍ത്താവിനെ
അറിയാത്ത കുറ്റങ്ങള്‍ നിരയായ്ചുമത്തി പരിശുദ്ധനായ നിന്നില്‍
കൈവല്യദാതാ, നിന്‍ കാരുണ്യം കൈക്കൊണ്ടോര്‍ കദനത്തിലാഴ്ത്തി നിന്നെ.
അവസാനവിധിയില്‍ നീ യലിവാര്‍ന്നു ഞങ്ങള്‍ക്കായരുളേണെമേ നാകഭാഗ്യം.
മരണത്തിനായ് വിധിച്ചു, കറയറ്റ ദൈവത്തിന്‍ കുഞ്ഞാടിനെ
അപരാധിയായ് വിധിച്ചു കല്മഷം കലരാത്ത കര്‍ത്താവിനെ
ഒന്നാം സ്ഥലം
ഈശോ മിശിഹാ മരണത്തിനു വിധിക്കപ്പെടുന്നു.
ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു:
എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു.
മനുഷ്യകുലത്തിന്റെ പാപപരിഹാരത്തിനുള്ള ബലി ആരംഭിച്ചുകഴിഞ്ഞു. ഈശോ പീലാത്തോസിന്റെ മുമ്പില്‍ നില്‍ക്കുന്നു… അവിടുത്തെ ഒന്നു നോക്കുക… ചമ്മട്ടിയടിയേറ്റ ശരീരം… രക്തത്തില്‍ ഒട്ടിപ്പിടിച്ച വസ്ത്രങ്ങള്‍ … തലയില്‍ മുള്‍മുടി… ഉറക്കമൊഴിഞ്ഞ കണ്ണുകള്‍ … ക്ഷീണത്താല്‍ വിറയ്ക്കുന്ന കൈകാലുകള്‍ … ദാഹിച്ചുവരണ്ട നാവ്… ഉണങ്ങിയ ചുണ്ടുകള്‍.
പീലാത്തോസ് വിധിവാചകം ഉച്ചരിക്കുന്നു… കുറ്റമില്ലാത്തവന്‍ കുറ്റക്കാരനായി വിധിക്കപ്പെട്ടു… എങ്കിലും,അവിടുന്ന് എല്ലാം നിശബ്ധനായി സഹിക്കുന്നു.
എന്റെ ദൈവമായ കര്‍ത്താവേ, അങ്ങു കുറ്റമറ്റവനായിരുന്നിട്ടും കുരിശുമരണത്തിനു വിധിക്കപ്പെട്ടുവല്ലോ. എന്നെ മറ്റുള്ളവര്‍ തെറ്റിദ്ധരിക്കുമ്പോഴും, നിര്‍ദ്ദയമായി വിമര്‍ശിക്കുമ്പോഴും കുറ്റക്കാരനായി വിധിക്കുമ്പോഴും അതെല്ലാം അങ്ങയെപ്പോലെ സമചിത്തനായി സഹിക്കുവാന്‍ എന്നെയനുഗ്രഹിക്കണമേ. അവരുടെ ഉദ്ദേശത്തെപ്പറ്റി ചിന്തിക്കാതെ അവര്‍ക്കുവേണ്ടി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുവാന്‍ എന്നെ സഹായിക്കണമേ.
1. സ്വര്‍ഗ്ഗ. 1. നന്മ.
കര്‍ത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ.
രണ്ടാം സ്ഥലത്തേയ്ക്ക് പോകുമ്പോള്‍
കുരിശു ചുമന്നിടുന്നു ലോകത്തിന്‍ വിനകള്‍ ചുമന്നിടുന്നു.
നീങ്ങുന്നു ദിവ്യ നാഥന്‍ നിന്ദനം നിറയും നിരത്തിലൂടെ.
“എന്‍ ജനമേ ചൊല്ക ഞാനെന്തു ചെയ്തു കുരിശെന്റെ തോളിലേറ്റാന്‍ ?
പൂന്തേന്‍ തുളുമ്പുന്ന നാട്ടില്‍ ഞാന്‍ നിങ്ങളെ ആശയോടാനയിച്ചു:
എന്തേ,യിദം നിങ്ങളെല്ലാം മറന്നെന്റെ ആത്മാവിനാതങ്കമേറ്റി ?”
കുരിശു ചുമന്നിടുന്നു ലോകത്തിന്‍ വിനകള്‍ ചുമന്നിടുന്നു.
നീങ്ങുന്നു ദിവ്യ നാഥന്‍ നിന്ദനം നിറയും നിരത്തിലൂടെ.
രണ്ടാം സ്ഥലം
ഈശോമിശിഹാ കുരിശു ചുമക്കുന്നു
ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു:
എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു.
ഭാരമേറിയ കുരിശും ചുമന്നുകൊണ്ട് അവിടുന്നു മുന്നോട്ടു നീങ്ങുന്നു ഈശോയുടെ ചുറ്റും നോക്കുക… സ്നേഹിതന്മാര്‍ ആരുമില്ല.. യൂദാസ് അവിടുത്തെ ഒറ്റിക്കൊടുത്തു… പത്രോസ് അവിടുത്തെ പരിത്യജിച്ചു… മറ്റു
ശിഷ്യന്മാര്‍ ഓടിയൊളിച്ചു.അവിടുത്തെ അത്ഭുതപ്രവര്‍ത്തികള്‍ കണ്ടവരും അവയുടെ ഫലമനുഭവിച്ചവരും ഇപ്പോള്‍ എവിടെ?… ഓശാനപാടി എതിരേറ്റവരും ഇന്നു നിശബ്ദരായിരിക്കുന്നു…ഈശോയെ സഹായിക്കുവാനോ, ഒരാശ്വാസവാക്കു പറയുവാനോ അവിടെ ആരുമില്ല…
എന്നെ അനുഗമിക്കുവാന്‍ ആഗ്രഹിക്കുന്നവന്‍ സ്വയം പരിത്യജിച്ചു തന്റെ കുരിശും വഹിച്ചുകൊണ്ട് എന്റെ പിന്നാലെ വരട്ടെ എന്ന് അങ്ങ് അരുളിചെയ്തിട്ടുണ്ടല്ലോ. എന്റെ സങ്കടങ്ങളുടെയും ക്ലേശങ്ങളുടെയും കുരിശു ചുമന്നുകൊണ്ട് ഞാന്‍ അങ്ങേ രക്തമണിഞ്ഞ കാല്പാടുകള്‍ പിന്തുടരുന്നു. വലയുന്നവരെയും ഭാരം ചുമക്കുന്നവരെയും ആശ്വസിപ്പിക്കുന്ന കര്‍ത്താവേ എന്റെ ക്ലേശങ്ങളെല്ലാം പരാതികൂടാതെ സഹിക്കുവാന്‍ എന്നെ സഹായിക്കണമേ.
1. സ്വര്‍ഗ്ഗ. 1.നന്മ.
കര്‍ത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ
മൂന്നാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍
കുരിശിന്‍ കനത്തഭാരം താങ്ങുവാന്‍ കഴിയാതെ ലോകനാഥന്‍
പാദങ്ങള്‍ പതറി വീണു കല്ലുകള്‍ നിറയും പെരുവഴിയില്‍
തൃപ്പാദം കല്ലിന്മേല്‍ തട്ടിമുറിഞ്ഞു ചെന്നിണം വാര്‍ന്നൊഴുകി
മാനവരില്ല, വാനവരില്ല താങ്ങിത്തുണച്ചീടുവാന്‍
അനുതാപമൂറുന്ന ചുടുകണ്ണുനീര്‍ തൂകിയണയുന്നു മുന്നില്‍ ഞങ്ങള്‍
കുരിശിന്‍ കനത്തഭാരം താങ്ങുവാന്‍ കഴിയാതെ ലോകനാഥന്‍
പാദങ്ങള്‍ പതറി വീണു കല്ലുകള്‍ നിറയും പെരുവഴിയില്‍
മൂന്നാം സ്ഥലം
ഈശോമിശിഹാ ഒന്നാം പ്രാവശ്യം വീഴുന്നു
ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു:
എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു.
കല്ലുകള്‍ നിറഞ്ഞ വഴി…. ഭാരമുള്ള കുരിശ്…. ക്ഷീണിച്ച ശരീരം… വിറയ്ക്കുന്ന കാലുകള്‍… അവിടുന്നു മുഖം കുത്തി നിലത്തു വീഴുന്നു…. മുട്ടുകള്‍ പൊട്ടി രക്തമൊലിക്കുന്നു… യൂദന്മാര്‍ അവിടുത്തെ പരിഹസിക്കുന്നു… പട്ടാളക്കാര്‍ അടിക്കുന്നു… ജനക്കൂട്ടം ആര്‍പ്പുവിളിക്കുന്നു….. അവിടുന്നു മിണ്ടുന്നില്ല…..
“ഞാന്‍ സഞ്ചരിയ്ക്കുന്ന വഴികളില്‍ അവര്‍ എനിക്കു കെണികള്‍ വെച്ചു. ഞാന്‍ വലത്തേയ്ക്ക് തിരിഞ്ഞു നോക്കി എന്നെ അറിയുന്നവര്‍ ആരുമില്ല. ഓടിയൊളിക്കുവാന്‍ ഇടമില്ല, എന്നെ രക്ഷിക്കുവാന്‍ ആളുമില്ല.”
“അവിടുന്നു നമ്മുടെ ഭാരം ചുമക്കുന്നു. നമുക്കുവേണ്ടി അവിടുന്നു സഹിച്ചു.”
കര്‍ത്താവേ, ഞാന്‍ വഹിക്കുന്ന കുരിശിനും ഭാരമുണ്ട്. പലപ്പോഴും കുരിശോടുകൂടെ ഞാനും നിലത്തു വീണുപോകുന്നു. മറ്റുള്ളവര്‍ അതുകണ്ടു പരിഹസിക്കുകയും, എന്റെ വേദന വര്‍ദ്ദിപ്പിക്കുകയും ചെയ്യാറുണ്ട്. കര്‍ത്താവേ എനിക്കു വീഴ്ചകള്‍ ഉണ്ടാകുമ്പോള്‍ എന്നെത്തന്നെ നീയന്ത്രിക്കുവാന്‍ എന്നെ പഠിപ്പിക്കണമേ. കുരിശു വഹിക്കുവാന്‍ ശക്തിയില്ലാതെ ഞാന്‍ തളരുമ്പോള്‍ എന്നെ സഹായിക്കണമേ .
1 സ്വര്‍ഗ്ഗ. 1 നന്മ.
കര്‍ത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ
നാലാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍
വഴിയില്‍ക്കരഞ്ഞു വന്നോരമ്മയെ തനയന്‍ തിരിഞ്ഞുനോക്കി
സ്വര്‍ഗ്ഗിയകാന്തി ചിന്തും മിഴികളില്‍ കൂരമ്പു താണിറങ്ങി.
”ആരോടു നിന്നെ ഞാന്‍ സാമ്യപ്പെടുത്തും കദനപ്പെരുങ്കടലേ?”
ആരറിഞ്ഞാഴത്തിലലതല്ലിനില്‍ക്കുന്ന നിന്‍ മനോവേദന?
നിന്‍ കണ്ണുനീരാല്‍ കഴുകേണമെന്നില്‍ പതിയുന്ന മാലിന്യമെല്ലാം.
വഴിയില്‍ക്കരഞ്ഞു വന്നോരമ്മയെ തനയന്‍ തിരിഞ്ഞുനോക്കി
സ്വര്‍ഗ്ഗിയകാന്തി ചിന്തും മിഴികളില്‍ കൂരമ്പു താണിറങ്ങി.
നാലാം സ്ഥലം
ഈശോ വഴിയില്‍ വെച്ചു തന്റെ മാതാവിനെ കാണുന്നു
ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു:
എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു.
കുരിശുയാത്ര മുന്നോട്ടു നീങ്ങുന്നു… ഇടയ്ക്ക് സങ്കടകരമായ ഒരു കൂടികാഴ്ച… അവിടുത്തെ മാതാവു ഓടിയെത്തുന്നു… അവര്‍ പരസ്പരം നോക്കി… കവിഞ്ഞൊഴുകുന്ന നാല് കണ്ണുകള്‍… വിങ്ങിപ്പൊട്ടുന്ന രണ്ടു ഹൃദയങ്ങള്‍… അമ്മയും മകനും സംസാരിക്കുന്നില്ല… മകന്റെ വേദന അമ്മയുടെ ഹൃദയം തകര്‍ക്കുന്നു… അമ്മയുടെ വേദന മകന്റെ ദുഃഖം വര്‍ദ്ധിപ്പിക്കുന്നു..
നാല്പതാം ദിവസം ഉണ്ണിയെ ദേവാലയത്തില്‍ കാഴ്ച വെച്ച സംഭവം മാതാവിന്റെ ഓര്‍മ്മയില്‍ വന്നു. “നിന്റെ ഹൃദയത്തില്‍ ഒരു വാള്‍ കടക്കും” എന്നു പരിശുദ്ധനായ ശിമയോന്‍ അന്ന് പ്രവചിച്ചു.
“കണ്ണുനീരോടെ വിതയ്ക്കുന്നവന്‍ സന്തോഷത്തോടെ കൊയ്യുന്നു”. “ഈ ലോകത്തിലെ നിസ്സാരസങ്കടങ്ങള്‍ നമുക്കു നിത്യഭാഗ്യം പ്രദാനം ചെയ്യുന്നു.”
ദുഃഖസമുദ്രത്തില്‍ മുഴുകിയ ദിവ്യ രക്ഷിതാവേ, സഹനത്തിന്റെ ഏകാന്ത നിമിഷങ്ങളില്‍ അങ്ങേ മാതാവിന്റെ മാതൃക ഞങ്ങളെ ആശ്വസിപ്പിക്കട്ടെ. അങ്ങയുടെയും അങ്ങേ മാതാവിന്റെയും സങ്കടത്തിനു കാരണം ഞങ്ങളുടെ
പാപങ്ങള്‍ ആണെന്ന് ഞങ്ങള്‍ അറിയുന്നു. അവയെല്ലാം പരിഹരിക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ.
1. സ്വര്‍ഗ്ഗ. 1. നന്മ.
കര്‍ത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ
അഞ്ചാം സ്ഥലത്തേയ്ക്ക് പോകുമ്പോള്‍
കുരിശു ചുമന്നു നീങ്ങും നാഥനെ ശിമയോന്‍ തുണച്ചീടുന്നു
നാഥാ നിന്‍ കുരിശു താങ്ങാന്‍ കൈവന്ന ഭാഗ്യമേ ഭാഗ്യം
നിന്‍ കുരിശെത്രയോ ലോലം, നിന്‍ നുകമാനന്ദ ദായകം
അഴലില്‍ വീണുഴലുന്നോര്‍ക്കവലംബമേകുന്ന കുരിശേ നമിച്ചിടുന്നു.
സുരലോകനാഥാ നിന്‍ കുരിശൊന്നു താങ്ങുവാന്‍
തരണേ വരങ്ങള്‍ നിരന്തരം
കുരിശു ചുമന്നു നീങ്ങും നാഥനെ ശിമയോന്‍ തുണച്ചീടുന്നു
നാഥാ നിന്‍ കുരിശു താങ്ങാന്‍ കൈവന്ന ഭാഗ്യമേ ഭാഗ്യം
അഞ്ചാം സ്ഥലം
ശിമയോന്‍ ഈശോയെ സഹായിക്കുന്നു
ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു:
എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു.
ഈശോ വളരെയധികം തളര്‍ന്നു കഴിഞ്ഞു… ഇനി കുരിശോടുകൂടെ മുന്നോട്ടു നീങ്ങുവാന്‍ ശക്തനല്ല… അവിടുന്നു വഴിയില്‍ വെച്ചു തന്നെ മരിച്ചുപോയേക്കുമെന്ന് യൂദന്മാര്‍ ഭയന്നു… അപ്പോള്‍ ശിമയോന്‍ എന്നൊരാള്‍ വയലില്‍ നിന്നു വരുന്നത് അവര്‍ കണ്ടു. കെവുറീന്‍കാരനായ ആ മനുഷ്യന്‍ അലക്സാണ്ടറിന്റെയും റോപ്പോസിന്റെയും പിതാവായിരുന്നു… അവിടുത്തെ കുരിശുചുമക്കാന്‍ അവര്‍ അയാളെ നിര്‍ബന്ധിച്ചു – അവര്‍ക്ക് ഈശോയോട് സഹതാപം തോന്നിയിട്ടല്ല, ജീവനോടെ അവിടുത്തെ കുരിശില്‍ തറയ്ക്കണമെന്ന് അവര്‍ തീരുമാനിച്ചിരുന്നു.
കരുണാനിധിയായ കര്‍ത്താവേ, ഈ സ്ഥിതിയില്‍ ഞാന്‍ അങ്ങയെ കണ്ടിരുന്നുവെങ്കില്‍ എന്നെത്തന്നെ വിസ്മരിച്ചു ഞാന്‍ അങ്ങയെ സഹായിക്കുമായിരുന്നു. എന്നാല്‍ “എന്റെ ഈ ചെറിയ സഹോദരന്മാരില്‍ ആര്‍ക്കെങ്കിലും നിങ്ങള്‍ സഹായം ചെയ്തപ്പോഴെല്ലാം എനിക്കുതന്നെയാണ് ചെയ്തത് എന്ന് അങ്ങ് അരുളിചെയ്തിട്ടുണ്ടല്ലോ.”
അതിനാല്‍ ചുറ്റുമുള്ളവരില്‍ അങ്ങയെ കണ്ടുകൊണ്ട് കഴിവുള്ള വിധത്തിലെല്ലാം അവരെ സഹായിക്കുവാന്‍ എന്നെ അനുഗ്രഹിക്കണമേ. അപ്പോള്‍ ഞാനും ശിമയോനെപ്പോലെ അനുഗ്രഹീതനാകും, അങ്ങേ പീഡാനുഭവം എന്നിലൂടെ പൂര്‍ത്തിയാവുകയും ചെയ്യും.
1. സ്വര്‍ഗ്ഗ. 1. നന്മ.
കര്‍ത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ
ആറാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍
വാടിത്തളര്‍ന്നു മുഖം നാഥന്റെ കണ്ണുകള്‍ താണുമങ്ങി
വേറോനിക്കാ മിഴിനീര്‍ തൂകിയ ദിവ്യാനനം തുടച്ചു
മാലാഖമാര്‍ക്കെല്ലാ മാനന്ദമേകുന്ന മാനത്തെ പൂനിലാവേ
താബോര്‍ മാമല മേലേ നിന്‍ മുഖം സൂര്യനെപ്പോലെ മിന്നി.
ഇന്നാമുഖത്തിന്റെ ലാവണ്യമൊന്നാകെ മങ്ങി ദുഃഖത്തില്‍ മുങ്ങി.
വാടിത്തളര്‍ന്നു മുഖം നാഥന്റെ കണ്ണുകള്‍ താണുമങ്ങി
വേറോനിക്കാ മിഴിനീര്‍ തൂകിയ ദിവ്യാനനം തുടച്ചു
ആറാം സ്ഥലം
വേറോനിക്കാ മിശിഹായുടെ തിരുമുഖം തുടയ്ക്കുന്നു
Station 6 – Veronica Wipes the Face of Jesus
ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു:
എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു.
ഭക്തയായ വേറോനിക്കാ മിശിഹായെ കാണുന്നു… അവളുടെ ഹൃദയം സഹതാപത്താല്‍ നിറഞ്ഞു… അവള്‍ക്ക് അവിടുത്തെ ആശ്വസിപ്പിക്കണം. പട്ടാളക്കാരുടെ മദ്ധ്യത്തിലൂടെ അവള്‍ ഈശോയെ സമീപിക്കുന്നു… ആരെങ്കിലും
എന്തെങ്കിലും പറഞ്ഞുകൊള്ളട്ടെ… സ്നേഹം പ്രതിബന്ധം അറിയുന്നില്ല… “പരമാര്‍ത്ഥഹൃദയര്‍ അവിടുത്തെ കാണും”. “അങ്ങില്‍ ശരണപ്പെടുന്നവരാരും നിരാശരാവുകയില്ല.” അവള്‍ ഭക്തിപൂര്‍വ്വം തന്റെ തൂവാലയെടുത്തു… രക്തം പുരണ്ട മുഖം വിനയപൂര്‍വ്വം തുടച്ചു…
“എന്നോടു സഹതാപിക്കുന്നവരുണ്ടോ എന്ന് ഞാന്‍ അന്വേഷിച്ചു നോക്കി. ആരെയും ഞാന്‍ കണ്ടില്ല. എന്നെയാശ്വസിപ്പിക്കാന്‍ ആരുമില്ല.” പ്രവാചകന്‍ വഴി അങ്ങ് അരുളിച്ചെയ്ത ഈ വാക്കുകള്‍ എന്റെ ചെവികളില്‍ മുഴങ്ങിക്കൊണ്ടിരിയ്ക്കുന്നു. സ്നേഹം നിറഞ്ഞ കര്‍ത്താവേ, വേറോനിക്കായെപ്പോലെ അങ്ങയോടു
സഹതപിക്കുവാനും അങ്ങയെ ആശ്വസിപ്പിക്കുവാനും ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങേ പീഡാനുഭവത്തിന്റെ മായാത്ത മുദ്ര എന്റെ ഹൃദയത്തില്‍ പതിക്കണമേ.
1. സ്വര്‍ഗ്ഗ. 1. നന്മ
കര്‍ത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ
ഏഴാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍
ഉച്ചവെയിലില്‍ പൊരിഞ്ഞു ദുസ്സഹ മര്‍ദ്ദനത്താല്‍ വലഞ്ഞു
ദേഹം തളര്‍ന്നു താണു രക്ഷകന്‍ വീണ്ടും നിലത്തുവീണു.
ലോകപാപങ്ങളാണങ്ങയെ വീഴിച്ചു വേദനിപ്പിച്ചതേവം
ഭാരം നിറഞ്ഞൊരാ ക്രൂശു നിര്‍മ്മിച്ചതെന്‍ പാപങ്ങള്‍ തന്നെയല്ലോ.
താപം കലര്‍ന്നങ്ങേ പാദം പുണര്‍ന്നു ഞാന്‍ കേഴുന്നു കനിയേണമെന്നില്‍.
ഉച്ചവെയിലില്‍ പൊരിഞ്ഞു ദുസ്സഹ മര്‍ദ്ദനത്താല്‍ വലഞ്ഞു
ദേഹം തളര്‍ന്നു താണു രക്ഷകന്‍ വീണ്ടും നിലത്തുവീണു.
ഏഴാം സ്ഥലം
ഈശോമിശിഹാ രണ്ടാം പ്രാവശ്യം വീഴുന്നു
ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു:
എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു.
ഈശോ ബലഹീനനായി വീണ്ടും നിലത്തു വീഴുന്നു… മുറിവുകളില്‍ നിന്നു രക്തമൊഴുകുന്നു… ശരീരമാകെ വേദനിക്കുന്നു. “ഞാന്‍ പൂഴിയില്‍ വീണുപോയി എന്റെ ആത്മാവു ദു:ഖിച്ചു തളര്‍ന്നു” ചുറ്റുമുള്ളവര്‍ പരിഹസിക്കുന്നു… അവിടുന്ന് അതൊന്നും ഗണ്യമാക്കുന്നില്ല… “എന്റെ പിതാവ് എനിക്കുതന്ന പാനപാത്രം ഞാന്‍ കുടിക്കേണ്ടതല്ലയോ?” പിതാവിന്റെ ഇഷ്ടം നിറവേറ്റാനല്ലാതെ അവിടുന്നു മറ്റൊന്നും ആഗ്രഹിക്കുന്നില്ല.
മനുഷ്യപാപങ്ങളുടെ ഭാരമെല്ലാം ചുമന്ന മിശിഹായെ, അങ്ങയെ ആശ്വസിപ്പിക്കുവാനായി ഞങ്ങള്‍ അങ്ങയെ സമീപിക്കുന്നു. അങ്ങയെക്കൂടാതെ ഞങ്ങള്‍ക്ക് ഒന്നും ചെയ്യുവാന്‍ ശക്തിയില്ല. ജീവിതത്തിന്റെ ഭാരത്താല്‍
ഞങ്ങള്‍ തളര്‍ന്നു വീഴുകയും എഴുന്നേല്‍ക്കുവാന്‍ കഴിവില്ലാതെ വലയുകയും ചെയ്യുന്നു. അങ്ങേ തൃക്കൈ നീട്ടി ഞങ്ങളെ സഹായിക്കണമേ.
1. സ്വര്‍ഗ്ഗ. 1. നന്മ.
കര്‍ത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ
എട്ടാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍
“ഓര്‍ശ്ലെമിന്‍ പുത്രീമാരേ നിങ്ങളീ ന്നെന്നെയോര്‍ത്തെന്തിനേവം
കരയുന്നു നിങ്ങളെയും സുതരേയു മോര്‍ത്തോര്‍ത്തു കേണുകൊള്‍വിന്‍”
വേദന തിങ്ങുന്ന കാലം വരുന്നു കണ്ണീരണിഞ്ഞകാലം
മലകളേ ഞങ്ങളെ മൂടുവിന്‍ വേഗമെന്നാരവം കേള്‍ക്കുമെങ്ങും.
കരള്‍ നൊന്തു കരയുന്ന നാരീഗണത്തിനു നാഥന്‍ സമാശ്വാസമേകി.
“ഓര്‍ശ്ലെമിന്‍ പുത്രീമാരേ നിങ്ങളീ ന്നെന്നെയോര്‍ത്തെന്തിനേവം
കരയുന്നു നിങ്ങളെയും സുതരേയു മോര്‍ത്തോര്‍ത്തു കേണുകൊള്‍വിന്‍”
എട്ടാം സ്ഥലം
ഈശോമിശിഹാ ഓര്‍ശ്ലം നഗരിയിലെ സ്ത്രീകളെ ആശ്വസിപ്പിക്കുന്നു
ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു:
എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു.
ഓര്‍ശ്ലത്തിന്റെ തെരുവുകള്‍ ശബ്ദായമാനമായി… പതിവില്ലാത്ത ബഹളം കേട്ട് സ്ത്രീജനങ്ങള്‍ വഴിയിലേയ്ക്കു വരുന്നു… അവര്‍ക്കു സുപരിചിതനായ ഈശോ കൊലക്കളത്തിലേയ്ക്ക് നയിക്കപ്പെടുന്നു… അവിടുത്തെ പേരില്‍ അവര്‍ക്ക് അനുകമ്പ തോന്നി… ഓശാന ഞായറാഴ്ചത്തെ ഘോഷയാത്ര അവരുടെ ഓര്‍മ്മയില്‍ വന്നു… സൈത്തിന്‍ കൊമ്പുകളും ജയ് വിളികളും… അവര്‍ കണ്ണുനീര്‍വാര്‍ത്തു കരഞ്ഞു…
അവരുടെ സഹതാപ പ്രകടനം അവിടുത്തെ ആശ്വസിപ്പിച്ചു… അവിടുന്ന് അവരോടു പറയുന്നു: “നിങ്ങളെയും നിങ്ങളുടെ കുഞ്ഞുങ്ങളെയും ഓര്‍ത്തു കരയുവിന്‍.”
ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഓര്‍ശ്ലം ആക്രമിക്കപ്പെടും… അവരും അവരുടെ കുട്ടികളും പട്ടിണി കിടന്നു മരിക്കും… ആ സംഭവം അവിടുന്നു പ്രവചിക്കുകയായിരുന്നു… അവിടുന്നു സ്വയം മറന്ന് അവരെ ആശ്വസിപ്പിക്കുന്നു.
എളിയവരുടെ സങ്കേതമായ കര്‍ത്താവേ, ഞെരുക്കത്തിന്റെ കാലത്ത് ഞങ്ങളെ ആശ്വസിപ്പിക്കുന്ന ദൈവമേ, അങ്ങേ ദാരുണമായ പീഡകള്‍ ഓര്‍ത്ത് ഞങ്ങള്‍ ദുഃഖിക്കുന്നു. അവയ്ക്ക് കാരണമായ ഞങ്ങളുടെ പാപങ്ങളോര്‍ത്ത് കരയുവാനും ഭാവിയില്‍ പരിശുദ്ധരായി ജീവിക്കുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ.
1. സര്‍ഗ്ഗ. 1 നന്മ.
കര്‍ത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ
ഒന്‍പതാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍
കൈകാലുകള്‍ കുഴഞ്ഞു നാഥന്റെ തിരുമെയ് തളര്‍ന്നുലഞ്ഞു
കുരിശുമായ് മൂന്നാമതും പൂഴിയില്‍ വീഴുന്നു ദൈവപുത്രന്‍
“മെഴുകുപോലെന്നുടെ ഹൃദയമുരുകി കണ്ഠം വരണ്ടുണങ്ങി
താണുപോയ് നാവെന്റെ ദേഹം നുറുങ്ങി മരണം പറന്നിറങ്ങി”
വളരുന്നു ദുഃഖങ്ങള്‍ തളരുന്നു പൂമേനി ഉരുകുന്നു കരളിന്റെയുള്ളം.
കൈകാലുകള്‍ കുഴഞ്ഞു നാഥന്റെ തിരുമെയ് തളര്‍ന്നുലഞ്ഞു
കുരിശുമായ് മൂന്നാമതും പൂഴിയില്‍ വീഴുന്നു ദൈവപുത്രന്‍
ഒന്‍പതാം സ്ഥലം
ഈശോ മൂന്നാം പ്രാവശ്യം വീഴുന്നു
ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു:
എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു.
മുന്നോട്ടു നീങ്ങുവാന്‍ അവിടുത്തേയ്ക്ക് ഇനി ശക്തിയില്ല. രക്തമെല്ലാം തീരാറായി… തല കറങ്ങുന്നു… ശരീരം വിറയ്ക്കുന്നു… അവിടുന്ന് അതാ നിലംപതിക്കുന്നു… സ്വയം എഴുന്നേല്‍ക്കുവാന്‍ ശക്തിയില്ല… ശത്രുക്കള്‍ അവിടുത്തെ വലിച്ചെഴുന്നേല്പ്പിക്കുന്നു… ബലി പൂര്‍ത്തിയാകുവാന്‍ ഇനി വളരെ സമയമില്ല… അവിടുന്നു നടക്കുവാന്‍ ശ്രമിക്കുന്നു….
“നീ പീഡിപ്പിക്കുന്ന ഈശോയാകുന്നു ഞാന്‍ ” എന്നു ശാവോലിനോട് അരുളിച്ചെയ്ത വാക്കുകള്‍ ഇപ്പോള്‍ നമ്മെ നോക്കി അവിടുന്ന് ആവര്‍ത്തിക്കുന്നു.
ലോകപാപങ്ങള്‍ക്കു പരിഹാരം ചെയ്ത കര്‍ത്താവേ, അങ്ങേ പീഡകളുടെ മുമ്പില്‍ എന്റെ വേദനകള്‍ എത്ര നിസ്സാരമാകുന്നു. എങ്കിലും ജീവിതഭാരം നിമിത്തം, ഞാന്‍ പലപ്പോഴും ക്ഷീണിച്ചുപോകുന്നു. പ്രയാസങ്ങള്‍ എന്നെ അലട്ടികൊണ്ടിരിയ്ക്കുന്നു. ഒരു വേദന തീരും മുമ്പ് മറ്റൊന്നു വന്നുകഴിഞ്ഞു. ജീവിതത്തില്‍ നിരാശനാകാതെ അവയെല്ലാം അങ്ങയെ ഓര്‍ത്തു സഹിക്കുവാന്‍ എനിക്കു ശക്തി തരണമേ. എന്തെന്നാല്‍ എന്റെ ജീവിതം ഇനി എത്ര നീളുമെന്ന് എനിക്കറിഞ്ഞുകൂടാ “ആര്‍ക്കും വേല ചെയ്യാന്‍ പാടില്ലാത്ത രാത്രികാലം അടുത്തു വരികയാണല്ലോ”
1. സ്വര്‍ഗ്ഗ. 1. നന്മ
കര്‍ത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ
പത്താം സ്ഥലത്തേയ്ക്കു പോകുമ്പോള്‍
എത്തീ വിലാപയാത്ര കാല്‍വരിക്കുന്നിന്‍ മുകള്‍പ്പരപ്പില്‍
നാഥന്റെ വസ്ത്രമെല്ലാം ശത്രുക്കൾ ഒന്നായുരിഞ്ഞു നീക്കി
വൈരികള്‍ തിങ്ങിവരുന്നെന്റെ ചുറ്റിലും ഘോരമാം ഗര്‍ജ്ജനങ്ങള്‍
ഭാഗിച്ചെടുത്തന്റെ വസ്ത്രങ്ങളെല്ലാം പാപികള്‍ വൈരികള്‍
നാഥാ വിശുദ്ധിതന്‍ തൂവെള്ള വസ്ത്രങ്ങള്‍ കനിവാര്‍ന്നു ചാര്‍ത്തേണമെന്നെ.
എത്തീ വിലാപയാത്ര കാല്‍വരിക്കുന്നിന്‍ മുകള്‍പ്പരപ്പില്‍
നാഥന്റെ വസ്ത്രമെല്ലാം ശത്രുക്കൾ ഒന്നായുരിഞ്ഞു നീക്കി
പത്താം സ്ഥലം
ദിവ്യ രക്ഷകന്റെ വസ്ത്രങ്ങള്‍ ഉരിഞ്ഞെടുക്കുന്നു
ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു:
എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു.
ഗാഗുല്‍ത്തായില്‍ എത്തിയപ്പോള്‍ അവര്‍ അവിടുത്തേയ്ക്ക് മീറ കലര്‍ത്തിയ വീഞ്ഞുകൊടുത്തു. എന്നാല്‍ അവിടുന്ന് അത് സ്വീകരിച്ചില്ല. അവിടുത്തെ വസ്ത്രങ്ങള്‍ നാലായി ഭാഗിച്ച് ഓരോരുത്തര്‍ ഓരോ ഭാഗം എടുക്കുകയും ചെയ്തു. മേലങ്കി തയ്യല്‍ കൂടാതെ നെയ്യപ്പെട്ടതായിരുന്നു. അത് ആര്‍ക്ക് ലഭിക്കണമെന്നു ചിട്ടിയിട്ടു തീരുമാനിക്കാം എന്ന് അവര്‍ പരസ്പരം പറഞ്ഞു. “എന്റെ വസ്ത്രങ്ങള്‍ അവര്‍ ഭാഗിച്ചെടുത്തു. എന്റെ മേലങ്കിക്കുവേണ്ടി അവര്‍ ചിട്ടിയിട്ടു” എന്നുള്ള തിരുവെഴുത്തു അങ്ങനെ അന്വര്‍ത്ഥമായി.
രക്തത്താല്‍ ഒട്ടിപ്പിടിച്ചിരുന്ന വസ്ത്രങ്ങള്‍ ഉരിഞ്ഞെടുക്കപ്പെട്ടപ്പോള്‍ ദുസ്സഹമായ വേദനയനുഭവിച്ച മിശിഹായേ, പാപം നിറഞ്ഞ പഴയ മനുഷ്യനെ ഉരിഞ്ഞുമാറ്റി അങ്ങയെ ധരിക്കുവാനും, മറ്റൊരു ക്രിസ്തുവായി ജീവിക്കുവാനും എന്നെ അനുഗ്രഹിക്കണമേ.
1.സ്വര്‍ഗ്ഗ. 1. നന്മ.
കര്‍ത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ
പതിനൊന്നാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍
കുരിശില്‍ക്കിടത്തിടുന്നു നാഥന്റെ കൈകാല്‍ തറച്ചിടുന്നു
മര്‍ത്യനു രക്ഷനല്‍കാനെത്തിയ ദിവ്യമാം കൈകാലുകള്‍
കനിവറ്റ വൈരികള്‍ ചേര്‍ന്നു തുളച്ചെന്റെ കൈകളും കാലുകളും
പെരുകുന്നു വേദനയുരുകുന്നു ചേതന നിലയറ്റ നീര്‍ക്കയം
മരണം പരത്തിയോരിരുളില്‍ കുടുങ്ങി ഞാന്‍ ഭയമെന്നെയൊന്നായ് വിഴുങ്ങി.
കുരിശില്‍ക്കിടത്തിടുന്നു നാഥന്റെ കൈകാല്‍ തറച്ചിടുന്നു
മര്‍ത്യനു രക്ഷനല്‍കാനെത്തിയ ദിവ്യമാം കൈകാലുകള്‍
പതിനൊന്നാം സ്ഥലം
ഈശോമിശിഹാ കുരിശില്‍ തറയ്ക്കപ്പെടുന്നു
ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു:
എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു.
ഈശോയെ കുരിശില്‍ കിടത്തി കൈകളിലും കാലുകളിലും അവര്‍ ആണി തറയ്ക്കുന്നു… ആണിപ്പഴുതുകളിലേയ്ക്കു കൈകാലുകള്‍ വലിച്ചു നീട്ടുന്നു… ഉഗ്രമായ വേദന… മനുഷ്യനു സങ്കല്‍പ്പിക്കാന്‍ കഴിയാത്തവിധം ദുസ്സഹമായ പീഡകള്‍… എങ്കിലും അവിടുത്തെ അധരങ്ങളില്‍ പരാതിയില്ല… കണ്ണുകളില്‍ നൈരാശ്യമില്ല… പിതാവിന്റെ ഇഷ്ടം നിറവേറട്ടെ എന്ന് അവിടുന്നു പ്രാര്‍ത്ഥിക്കുന്നു.
ലോക രക്ഷകനായ കര്‍ത്താവേ, സ്നേഹത്തിന്റെ പുതിയ സന്ദേശവുമായി വന്ന അങ്ങയെ ലോകം കുരിശില്‍ തറച്ചു. അങ്ങ് ലോകത്തില്‍ നിന്നല്ലാത്തതിനാല്‍ ലോകം അങ്ങയെ ദ്വേഷിച്ചു. യജമാനനേക്കാള്‍ വലിയ ദാസനില്ലെന്ന് അങ്ങ് അരുളിചെയ്തിട്ടുണ്ടല്ലോ. അങ്ങയെ പീഡിപ്പിച്ചവര്‍ ഞങ്ങളെയും പീഡിപ്പിക്കുമെന്നു ഞങ്ങളറിയുന്നു. അങ്ങയോടു കൂടെ കുരിശില്‍ തറയ്ക്കപ്പെടുവാനും, ലോകത്തിനു മരിച്ച്, അങ്ങേയ്ക്കുവേണ്ടി മാത്രം ജീവിക്കുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ.
1.സ്വര്‍ഗ്ഗ. 1..നന്മ.
കര്‍ത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ
പന്ത്രണ്ടാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍
കുരിശില്‍ കിടന്നു ജീവന്‍ പിരിയുന്നു ഭുവനൈകനാഥനീശോ
സൂര്യന്‍ മറഞ്ഞിരുണ്ടു നാടെങ്ങു മന്ധകാരം നിറഞ്ഞു.
”നരികള്‍ക്കുറങ്ങുവാ നളയുണ്ടു പറവയ്ക്കു കൂടുണ്ടു പാര്‍ക്കുവാന്‍
നരപുത്രനൂഴിയില്‍ തലയൊന്നു ചായ്ക്കുവാ നിടമില്ലൊരേടവും”
പുല്‍ക്കൂടുതൊട്ടങ്ങേ പുല്‍കുന്ന ദാരിദ്ര്യം കുരിശോളം കൂട്ടായി വന്നു.
കുരിശില്‍ കിടന്നു ജീവന്‍ പിരിയുന്നു ഭുവനൈകനാഥനീശോ
സൂര്യന്‍ മറഞ്ഞിരുണ്ടു നാടെങ്ങു മന്ധകാരം നിറഞ്ഞു.
പന്ത്രണ്ടാം സ്ഥലം
ഈശോമിശിഹാ കുരിശിന്മേല്‍ തൂങ്ങി മരിക്കുന്നു
ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു:
എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു.
രണ്ടു കള്ളന്മാരുടെ നടുവില്‍ അവിടുത്തെ അവര്‍ കുരിശില്‍ തറച്ചു… കുരിശില്‍ കിടന്നുകൊണ്ട് ശത്രുക്കള്‍ക്കു വേണ്ടി അവിടുന്ന് പ്രാര്‍ത്ഥിക്കുന്നു… നല്ല കള്ളനെ ആശ്വസിപ്പിക്കുന്നു… മാതാവും മറ്റു സ്ത്രീകളും കരഞ്ഞുകൊണ്ട് കുരിശിനു താഴെ നിന്നിരുന്നു. “ഇതാ നിന്റെ മകന്‍ ” എന്ന് അമ്മയോടും, “ഇതാ നിന്റെ അമ്മ” എന്ന് യോഹന്നാനോടും അവിടുന്ന് അരുളിച്ചെയ്തു. പന്ത്രണ്ടു മണി സമയമായിരുന്നു. “എന്റെ പിതാവേ, അങ്ങേ കൈകളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു, എന്നരുളിച്ചെയ്ത് അവിടുന്ന് മരിച്ചു. പെട്ടെന്ന് സൂര്യന്‍ ഇരുണ്ടു, മൂന്നുമണി വരെ ഭൂമിയിലെങ്ങും അന്ധകാരമായിരുന്നു. ദേവാലയത്തിലെ തിരശീല നടുവേ കീറിപ്പോയി.
ഭൂമിയിളകി; പാറകള്‍ പിളര്‍ന്നു; പ്രേതാലയങ്ങള്‍ തുറക്കപ്പെട്ടു.
ശതാധിപന്‍ ഇതെല്ലാം കണ്ട് ദൈവത്തെ സ്തുതിച്ചുകൊണ്ട് ഈ മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ നീതിമാനായിരുന്നു, എന്ന് വിളിച്ചുപറഞ്ഞു. കണ്ടു നിന്നവര്‍ മാറത്തടിച്ചുകൊണ്ടു മടങ്ങിപ്പോയി.
“എനിക്ക് ഒരു മാമ്മോദീസാ മുങ്ങുവാനുണ്ട് അത് പൂര്‍ത്തിയാകുന്നതുവരെ ഞാന്‍ അസ്വസ്ഥനാകുന്നു.” കര്‍ത്താവേ, അങ്ങ് ആഗ്രഹിച്ച മാമ്മോദീസാ അങ്ങ് മുങ്ങിക്കഴിഞ്ഞു. അങ്ങേ ദഹനബലി അങ്ങ് പൂര്‍ത്തിയാക്കി. എന്റെ ബലിയും ഒരിക്കല്‍ പൂര്‍ത്തിയാകും. ഞാനും ഒരു ദിവസം മരിക്കും. അന്ന് അങ്ങയെപ്പോലെ ഇപ്രകാരം പ്രാര്‍ത്ഥിക്കുവാന്‍ എന്നെ അനുവദിക്കണമേ. എന്റെ പിതാവേ, ഭൂമിയില്‍ ഞാന്‍ അങ്ങയെ മഹത്വപ്പെടുത്തി; എന്നെ ഏല്പിച്ചിരുന്ന ജോലി ഞാന്‍ പൂര്‍ത്തിയാക്കി. ആകയാല്‍ അങ്ങേപ്പക്കല്‍ എന്നെ മഹത്വപ്പെടുത്തണമേ.
1. സ്വര്‍ഗ്ഗ.1.നന്മ.
കര്‍ത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ
പതിമൂന്നാം സ്ഥലത്തേയ്ക്കു പോകുമ്പോള്‍
അരുമസുതന്റെമേനി മാതാവു മടിയില്‍ക്കിടത്തിടുന്നു
അലയാഴിപോലെ നാഥേ നിന്‍ ദുഃഖ മതിരു കാണാത്തതല്ലോ.
പെരുകുന്ന സന്താപ മുനയേറ്റഹോ നിന്റെ ഹൃദയം പിളര്‍ന്നുവല്ലോ
ആരാരുമില്ല തെല്ലാശ്വാസമേകുവാനാകുലനായികേ.
”മുറ്റുന്ന ദുഃഖത്തില്‍ ചുറ്റും തിരഞ്ഞു ഞാന്‍ കിട്ടീലൊരാശ്വാസമെങ്ങും.”
അരുമസുതന്റെമേനി മാതാവു മടിയില്‍ക്കിടത്തിടുന്നു
അലയാഴിപോലെ നാഥേ നിന്‍ ദുഃഖ മതിരു കാണാത്തതല്ലോ.
പതിമൂന്നാം സ്ഥലം
മിശിഹായുടെ മൃതദേഹം മാതാവിന്റെ മടിയില്‍ കിടത്തുന്നു
ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു:
എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു.
അന്ന് വെള്ളിയാഴ്ചയായിരുന്നു. പിറ്റേന്ന് ശാബതമാകും. അതുകൊണ്ട് ശരീരങ്ങള്‍ രാത്രി കുരിശില്‍ കിടക്കാന്‍ പാടില്ലെന്നു യൂദന്മാര്‍ പറഞ്ഞു. എന്തെന്നാല്‍ ആ ശാബതം വലിയ ദിവസമായിരുന്നു. തന്മൂലം കുരിശില്‍ തറയ്ക്കപ്പെട്ടവരുടെ കണങ്കാലുകള്‍ തകര്‍ത്തു ശരീരം താഴെയിറക്കണമെന്ന് അവര്‍ പീലാത്തോസിനോട് ആവശ്യപ്പെട്ടു. ആകയാല്‍ പടയാളികള്‍ വന്നു മിശിഹായോടുകൂടെ കുരിശില്‍ തറയ്ക്കപ്പെട്ടിരുന്ന രണ്ടുപേരുടെയും കണങ്കാലുകള്‍ തകര്‍ത്തു. ഈശോ പണ്ടേ മരിച്ചുകഴിഞ്ഞിരുന്നു എന്നു കണ്ടതിനാല്‍ അവിടുത്തെ കണങ്കാലുകള്‍ തകര്‍ത്തില്ല. എങ്കിലും പടയാളികളില്‍ ഒരാള്‍ കുന്തം കൊണ്ട് അവിടുത്തെ വിലാപ്പുറത്തു കുത്തി. ഉടനെ അവിടെ നിന്നു രക്തവും വെള്ളവും ഒഴുകി. അനന്തരം മിശിഹായുടെ മൃതദേഹം കുരിശില്‍ നിന്നിറക്കി അവര്‍ മാതാവിന്റെ മടിയില്‍ കിടത്തി.
ഏറ്റം വ്യാകുലയായ മാതാവേ, അങ്ങേ വത്സല പുത്രന്‍ മടിയില്‍ കിടന്നുകൊണ്ടു മൂകമായ ഭാഷയില്‍ അന്ത്യയാത്ര പറഞ്ഞപ്പോള്‍ അങ്ങ് അനുഭവിച്ച സങ്കടം ആര്‍ക്കു വിവരിക്കാന്‍ കഴിയും? ഉണ്ണിയായി പിറന്ന ദൈവകുമാരനെ ആദ്യമായി കൈയിലെടുത്തതു മുതല്‍ ഗാഗുല്‍ത്താവരെയുള്ള സംഭവങ്ങള്‍ ഓരോന്നും അങ്ങേ ഓര്‍മ്മയില്‍ തെളിഞ്ഞു നിന്നു. അപ്പോള്‍ അങ്ങ് സഹിച്ച പീഡകളെയോര്‍ത്തു ജീവിത ദുഃഖത്തിന്റെ ഏകാന്തനിമിഷങ്ങളില്‍ ഞങ്ങളെ ധൈര്യപ്പെടുത്തിയാശ്വസിപ്പിക്കണമേ.
1. സ്വര്‍ഗ്ഗ. 1. നന്മ.
കര്‍ത്താവേ അനുഗ്രഹിക്കണമേ.
പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പതിപ്പിച്ച് ഉറപ്പിക്കണമേ
പതിനാലാം സ്ഥലത്തേയ്ക്കുപോകുമ്പോള്‍
നാഥന്റെ ദിവ്യദേഹം വിധിപോലെ സംസ്ക്കരിച്ചീടുന്നിതാ
വിജയം വിരിഞ്ഞുപൊങ്ങും ജീവന്റെ ഉറവയാണക്കുടീരം.
മൂന്നുനാള്‍ മത്സ്യത്തിനുള്ളില്‍ക്കഴിഞ്ഞൊരു യൗനാന്‍ പ്രവാചകന്‍ പോല്‍
ക്ലേശങ്ങളെല്ലാം പിന്നിട്ടു നാഥന്‍ മൂന്നാം ദിനമുയിര്‍ക്കും.
പ്രഭയോടുയിര്‍ത്തങ്ങേ വരവേല്പിനെത്തീടാന്‍ വരമേകണേ ലോകനാഥാ.
നാഥന്റെ ദിവ്യദേഹം വിധിപോലെ സംസ്ക്കരിച്ചീടുന്നിതാ
വിജയം വിരിഞ്ഞുപൊങ്ങും ജീവന്റെ ഉറവയാണക്കുടീരം.
പതിനാലാം സ്ഥലം
ഈശോമിശിഹായുടെ മൃതദേഹം കല്ലറയില്‍ സംസ്ക്കരിക്കുന്നു
ഈശോമിശിഹായേ, ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ചു വണങ്ങി സ്തോത്രം ചെയുന്നു:
എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങു ലോകത്തെ വീണ്ടുരക്ഷിച്ചു.
അനന്തരം പീലാത്തോസിന്റെ അനുവാദത്തോടെ റാം